മനാമ: കാലാരംഗത്ത് നിറസാന്നിധ്യമായ കുടുംബ സൗഹൃദവേദി യേശുദാസിന്റെ എൺപത്തിനാലാമത്തെ ജന്മദിന-ശതാഭിഷേകം ‘ഗന്ധർവനാദം’എന്നപേരിൽ ഇന്ത്യൻ ടാലന്റ് അക്കാദമി ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. ജോ. സെക്രട്ടറി അബ്ദുൽ മൻഷീർ സ്വാഗതംപറഞ്ഞ പരിപാടി പ്രസിഡൻറ് സിബി കൈതാരത്ത് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അജിത്ത് കണ്ണൂർ ഗാനഗന്ധർവന്റെ ജീവചരിത്രം അനുസ്മരിച്ചു. ദിനേശ് ചോമ്പാല, സുനീഷ്, അൻവർ നിലമ്പൂർ മുബീന മൻഷീർ, വൃന്ദ ശ്രീജേഷ്, ഹേമന്ത് രത്നം, മനോജ് നമ്പ്യാർ, ബിജിത്ത്, രാജേഷ് ഇല്ലത്ത്, രാജേഷ് പെരുംകുഴി തുടങ്ങിയവർ യേശുദാസിന്റെ വിവിധ ഭാഷകളിലുള്ള സംഗീത വിരുന്നു നടത്തി. വനിതവേദി രക്ഷാധികാരി മിനി റോയിയുടേയും എക്സിക്യൂട്ടിവ് അംഗം റോയിയുടെയും 25 വർഷം പൂർത്തിയായ ദാമ്പത്യ ജീവിതത്തിന്റെ ഓർമകൾ പങ്കിടുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. മുൻ പ്രസിഡൻറുമാരായ വി.സി. ഗോപാലൻ, ജേക്കബ് തേക്കുംതോട് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടികൾക്ക് വൈസ് പ്രസിഡൻറ് അനിൽ മടപ്പള്ളി, സലീം ചിങ്ങപുരം, അഖിൽ താമരശ്ശേരി, രജീഷ് സി.കെ, ശ്രീജിത്ത് കുറുഞ്ഞാലിയോട്, ഹരീഷ്.പി.കെ, സുജിത്ത് സോമൻ, റിജോ മാത്യു, ജോണി താമരശ്ശേരി, രമേശ് പയ്യോളി, രഞ്ജിത്ത്.സി.വി, സാജൂറാം, ഹുസൈൻ വയനാട്, ജയേഷ് താനിക്കൽ, അശ്വനി, ബബിന, ഗീതു നിർമൽ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും ഇന്ത്യ ടാലന്റ് അക്കാദമി മാനേജ്മെന്റിനും ട്രഷറർ ഷാജി പുതുക്കുടി നന്ദി രേഖപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു