മനാമ: ബഹ്റൈൻ മല്ലു ആങ്ക്ളേഴ്സിന്റെ (ബി.എം.എ) മൂന്നാം വാർഷികവും അനുബന്ധിച്ച് നടന്ന ഫിഷിങ് ടൂർണമെന്റിന്റെ സമ്മാനദാനവും ബഹ്റൈൻ ഡോൾഫിൻ പാർക്കിൽ നടന്നു. സാമൂഹിക പ്രവർത്തകനും വടകര സഹൃദയവേദിയുടെ മുൻ പ്രസിഡന്റുമായ സുരേഷ് മണ്ടോടി, സിനിമ, ടിവി താരം നിസാം സാഗർ കായംകുളം, ഫോട്ടോഗ്രാഫർ ശ്രീജൻ, പ്രജീഷ്, ഷൈൻ ദേവസ്യ എന്നിവർ മുഖ്യാതിഥികളായിരുന്നു. ബി.എം.എ കോഓഡിനേറ്റർ സുനിൽ ലിയോ സ്വാഗതം പറഞ്ഞു. ഒന്നാം സമ്മാനം ഉണ്ണിയും രണ്ടാം സമ്മാനം നന്ദകുമാറും മൂന്നാം സമ്മാനം അബൂബക്കർ പട്ട്ളയും നേടി. ഇവർക്ക് മുഖ്യാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
ടൂർണമെന്റിലെ മറ്റ് വിജയികളായ ദീപക് ദിലീപ്, വിജിഷ, സൽമ ദീപക്, വിഷ്ണു സുരേഷ്, ബെന്നി, സുരേഷ്, അനീഷ്, നൗഫൽ, അജീഷ് എന്നിവർക്ക് ടൂർണമെന്റ് കോഓഡിനേറ്റർമാരായ അജി, ഉണ്ണി, വിജിലേഷ്, മനോജ് എന്നിവരുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു