മനാമ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ ഒ.ഐ.സി.സി പ്രതിഷേധ ജ്വാല സംഗമം നടത്തി. ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗം ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട ജില്ല സെക്രട്ടറി ഷിബു ബഷീർ സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, ജേക്കബ് തേക്കുതോട്, സുനിൽ ചെറിയാൻ, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നത്തുകുളത്തിൽ, ഒ.ഐ.സി.സി സെക്രട്ടറിമാരായ വിനോദ് ഡാനിയേൽ, പ്രശാന്ത് പനച്ചിമൂട്ടിൽ, ഡാനിയേൽ തണ്ണിത്തോട്, ഒ.ഐ.സി.സി നേതാക്കളായ റംഷാദ് അയിലക്കാട്, സൽമാനുൾ ഫാരിസ്, എബ്രഹാം ജോർജ്, അനു തോമസ്, സിബി അടൂർ, കോശി ഐപ്പ്, സുമേഷ് അലക്സാണ്ടർ, ബിനു മാമ്മൻ, ഷാജി ജോർജ്, ആഷിക് മുരളി എന്നിവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു