കുവൈത്ത്സിറ്റി: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച നാർക്കോട്ടിക് ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. അബ്ദലി അതിർത്തിയിൽ വെച്ചാണ് കസ്റ്റംസ് പരിശോധനയിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഒരു യാത്രക്കാരനിൽ നിന്ന് 45,000 നാർക്കോട്ടിക് ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടിയതായി കസ്റ്റംസ് വ്യക്തമാക്കി. 170ഓളം ലിറിക്ക ഗുളികകളും കണ്ടെടുത്തു.വെള്ളിയാഴ്ച പുലർച്ചയാണ് കുവൈത്തിലേക്കുള്ള യാത്രക്കാരൻ ഇവയുമായി അബ്ദലി ബോർഡർ ക്രോസിങ്ങിൽ എത്തിയത്.
ഇൻസ്പെക്ടർമാർ വിശദമായ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്. പ്രതിയെ പിടികൂടി അധികാരികൾക്ക് കൈമാറി.അബ്ദലി കസ്റ്റംസ് ഉദ്യോഗസഥരുടെ പരിശ്രമത്തിനും ജാഗ്രതക്കും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ അബ്ദുല്ല അദെൽ അൽ ഷർഹാൻ നന്ദി പറഞ്ഞു. രാജ്യത്തേക്ക് മയക്കുമരുന്ന് വസ്തുക്കളും നിരോധിത വസ്തുക്കളും കടത്താൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകി. ലഹരി കച്ചവടക്കാരെയും ഇടനിലക്കാരെയും പിടികൂടുന്നതിനായി രാജ്യത്ത് കർശന പരിശോധന നടന്നുവരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു