കുവൈത്ത്സിറ്റി: ചെങ്കടലിലെ സമീപകാല സംഭവവികാസങ്ങളിലും യമനിലെ ആക്രമണങ്ങളിലും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അതീവ ആശങ്ക പ്രകടിപ്പിച്ചു. പ്രദേശത്തെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചെങ്കടലിൽ നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഭൂരിഭാഗം രാജ്യങ്ങളും ആശ്രയിക്കുന്ന സമുദ്ര നാവിഗേഷൻ സംരക്ഷിക്കുന്നതിന് മേഖലയിലെ സമ്മർദം ഉടനടി കുറക്കേണ്ടതിന്റെ പ്രാധാന്യവും വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
അമേരിക്കയും ബ്രിട്ടനും ചേർന്ന് യമനിലെ ഹുദൈദ, സൻആ തുടങ്ങി പത്തിടങ്ങളിൽ വെള്ളിയാഴ്ച ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നൽകുമെന്ന് ഹൂതികൾ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിലേക്കുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്നാണ് യു.എസും യു.കെയും പറയുന്നത്. ഗസ്സക്ക് പുറമേ യമനും സംഘർഷഭരിതമായതോടെ പശ്ചിമേഷ്യ ഉത്കണ്ഠയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു