ചെറുപ്പമായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? ചെറുപ്പമാകാൻ വഴിയുണ്ടോ. ഇതാ ചില ടിപ്സുകൾ നോക്കു
ആരോഗ്യകരമായ ഭക്ഷണ രീതി– മുന്നിൽ കാണുന്നതെന്തും കഴിക്കുന്ന ശീലം മതിയാക്കാം. ആരോഗ്യം നോക്കി കൃത്യമായ ഡയറ്റിന് അനുസരിച്ച് ഭക്ഷണം കഴിക്കാം.
കൃത്യമായ വ്യായാമം– നല്ല ആരോഗ്യത്തിന് വ്യായാമം വളരെ പ്രധാനമാണ്. ശരീരത്തിനും മാനാസികാരോഗ്യത്തിനും കൃത്യമായി വ്യായാമം ചെയ്യുന്നത് ശീലമാക്കാം.
പുകവലി പാടില്ല– മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് പുകവലി പാടെ ഉപേക്ഷിക്കുന്നതാണ് നല്ലത്
നല്ല ഉറക്കം– ആറ് മുതൽ എട്ട് മണിക്കൂർ വരെ കൃത്യമായ ഉറക്കം. ഉറക്കം കുറഞ്ഞാൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും
അമിത ശരീര ഭാരം ഒഴിവാക്കുക– ശരീരഭാരം കൂടാതെ ശ്രദ്ധിക്കാം. അമിത ഭാരം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം
താഴ്ന്ന കൊളോസ്ട്രോൾ അളവ്, രക്ത സമ്മർദ്ദം, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് നിയന്ത്രിക്കുക, . ഇക്കാര്യങ്ങൾ നിങ്ങളുടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതോടെ പ്രായമാവുക എന്ന സ്വാഭാവിക പ്രക്രിയയെ മന്ദഗതിയിലാക്കാം.
അമേരിക്കയിലെ 6,500 പേരിൽ നടത്തിയ പഠനത്തിൽ ഉയർന്ന ഹൃദയാരോഗ്യമുള്ളവർക്ക് അവരുടെ യഥാർഥ പ്രായത്തെക്കാൾ അവരുടെ ജീവശാസ്ത്രപരമായി പ്രായം കുറഞ്ഞതായി കണ്ടെത്തി. ഉദാഹരണത്തിന് ഉയർന്ന ഹൃദയാരോഗ്യമുള്ള ഒരു 41 കാരനെ പരിശോധിച്ചപ്പോൾ അയാളുടെ ജീവശാസ്ത്രപരമായി പ്രായം 37 ആണെന്ന് കണ്ടെത്തി. കുറഞ്ഞ ഹൃദയാരോഗ്യമുള്ള 53 കാരന് ജീവശാസ്ത്രപരമായി പ്രായം 57 ആണെന്നും കണ്ടെത്തി.
ആരോഗ്യമുള്ള ഹൃദയം നിങ്ങളെ ചെറുപ്പക്കാരാക്കും
ഉയർന്ന ഹൃദയാരോഗ്യം പ്രായമാകുക എന്ന പ്രക്രിയയുടെ വേഗത കുറയ്ക്കും. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിനൊപ്പം നമ്മൾ കൂടുതൽ ചെറുപ്പമായിയിരിക്കുമെന്ന് കൊളംബിയോ യൂണിവേഴ്സിറ്റി ഗവേഷകർ പറയുന്നു.
ജീവശാസ്ത്രപരമായി പ്രായം കുറഞ്ഞിരിക്കുക എന്നത് രോഗങ്ങളെ അകറ്റി നിർത്തുക എന്നത് മാത്രമല്ല, ദീർഘായുസും മരണം സംഭവിക്കാനുള്ള സാധ്യത കുറയും എന്നതുമാണ്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നത് ദീർഘകാലം ജീവിക്കാൻ ജീവിച്ചിരിക്കാൻ നമ്മെ സഹായിക്കും.