ഒരു ദിവസത്തെ മുഴുവൻ ആരോഗ്യം നിർത്തുന്നതിൽ പ്രഭാത ഭക്ഷണത്തിന്റെ പങ്ക് വലുതാണ്. എന്നാൽ കഴിക്കുക എന്നതു പോലെ തന്നെ പ്രധാനമാണ് എന്ത് കഴിക്കുക എന്നത്. രാവിലെ പോഷകഗുണങ്ങളുള്ള ഭക്ഷണ പ്രഭാത ഭക്ഷണമാക്കാൻ ശ്രമിക്കുക. എന്നാൽ വെറും വയറ്റിൽ കഴിക്കരുതാത്ത ചില ഭക്ഷണങ്ങളുമുണ്ട്.
തേൻ-നാരങ്ങ വെള്ളം
ശരീരത്തിലെ കൊഴുപ്പ് കളയാൽ നാരങ്ങാ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്ന പതിവുണ്ട് പലർക്കും എന്നാൽ ഇത് വെറും വയറ്റിൽ കുടിക്കുന്നത് നല്ലതല്ലെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. തേനിന് പഞ്ചസാരയെക്കാൾ കൂടുതൽ കലോറിയും ഗ്ലൈസെമിക് ഇൻഡക്സും കൂടുതലാണ്.
ഇന്ന് വിപണയിൽ കിട്ടുന്ന പല തേനുകളും വ്യാജനാണ്. പഞ്ചസാര സിറപ്പുകളാണ് ഭൂരിഭാഗം തേനുകളിലും അടങ്ങിയിരിക്കുന്നത്. ദിവസവും തേനും നാരങ്ങവെള്ളവും കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും
ചായയും കാപ്പിയും
ഒഴിഞ്ഞ വയറ്റിൽ ചായയോ കാപ്പിയോ കുടിക്കുന്നത് ആമാശയത്തിലെ ആസിഡുകളെ ഉത്തേജിപ്പിക്കും. ഇത് ദഹനക്കുറവിനും വയറിനെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. കൂടാതെ രാവിലെ എഴുന്നേൽക്കുമ്പോൾ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും.
കഫീന് അകത്ത് ചെല്ലുന്നത് വഴി ഹോർമോൺ അളവ് കൂട്ടും. രാവിലെ ചായ വേണമെന്ന് നിർബന്ധമുള്ളവർ ഭക്ഷണം കഴിച്ചതിന് ശേഷം കുടിക്കാമെന്നും വിദഗ്ധർ പറയുന്നു.
പഴങ്ങൾ
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് പഴങ്ങൾ. എന്നാൽ മറ്റ് ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് പഴങ്ങൾ വളരെ വേഗത്തിൽ ദഹിക്കും. രാവിലെ ഭക്ഷണമായി പഴങ്ങൾ കഴിച്ചാൽ പെട്ടന്ന് തന്നെ വിശക്കാനും കാരണമാകും. ഇതിന് പുറമെ സിട്രസ് പഴങ്ങൾ കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകുന്നു.
മധുരഭക്ഷണങ്ങൾ
വെറും വയറ്റിൽ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ദോഷം ചെയ്യും. മധുരമുള്ള പ്രഭാതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. കൂടാതെ പെട്ടന്ന് തന്നെ വിശക്കാനും ഇത് കാരണമാകും.