ഇസ്രയേൽ ഗാസയിൽ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ രാജ്യാന്തര നീതിന്യായ കോടതിയിൽ രണ്ടുദിവസത്തെ വാദം തുടങ്ങിയിലൊരിക്കുകയാണ്.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണവുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്. വംശഹത്യ നടക്കുന്ന കോൺസൻട്രേഷൻ ക്യാംപാണ് ഗാസയെന്നാണ് ദക്ഷിണാഫ്രിക്കൻ അഭിഭാഷകർ വാദിച്ചത്. 1948ലെ വംശഹത്യ കണ്‍വെന്‍ഷന്‍ ഇസ്രയേല്‍ ലംഘിച്ചുവെന്ന് ദക്ഷിണാഫ്രിക്ക ആരോപിച്ചു. ഈ ആരോപണത്തിനുള്ള മറുപടിയായി ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമിക്കുന്ന രംഗങ്ങളുടെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ കോടതിയില്‍ ഹാജരാക്കി.
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ ഹേഗ് ആസ്ഥാനമായാണു ഐസിജെ പ്രവർത്തിക്കുന്നത്. പലസ്തീൻ ജനതയല്ല, ഹമാസ് മാത്രമാണു ശത്രുവെന്ന നിലപാട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞ ദിവസവും ആവർത്തിച്ചു. വംശഹത്യ തടയാനുള്ള ചട്ടങ്ങൾക്ക് രണ്ടാം ലോകയുദ്ധത്തിനുശേഷം 1948ൽ നടന്ന കൺവൻഷനിലാണു രൂപം നൽകിയത്. ഇസ്രയേൽ കൂടി പങ്കെടുത്തു തയാറാക്കിയ ആ ചട്ടങ്ങളുടെ ലംഘനമാണ് ഗാസയിൽ നടക്കുന്നതെന്ന് ദക്ഷിണാഫ്രിക്ക ആരോപിക്കുന്നു. അന്താരാഷ്ട്ര കോടതിയില്‍ കേസ് നടക്കുമ്പോഴും ഗാസയിൽ ഇസ്രേയേല്‍ നടത്തുന്ന അതിക്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. റാഫയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുഞ്ഞ് ഉള്‍പ്പടെ ഒമ്പത് പലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഇതിനിടെ, വടക്കൻ ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറിയതോടെ, തകർന്നടിഞ്ഞ ഭൂമിയിലേക്ക് പലായനം ചെയ്ത പലസ്തീൻകാർ മടങ്ങിയെത്തിത്തുടങ്ങി. മടങ്ങിയെത്തുന്നവർക്ക് അവരുടെ വീടുകളിരുന്ന സ്ഥലം തിരിച്ചറിയാൻ പോലുമാകുന്നില്ല. അത്രമാത്രം തകർന്നു തരിപ്പണമായ അവസ്ഥയാണ് മേഖലയാകെ. ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 23,469 ആയി. 59,604 പേർക്കു പരുക്കേറ്റു. ഇതിനിടെ, ചെങ്കടലിൽ ഹൂതികൾ കപ്പലുകൾ ആക്രമിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതി 11–0 വോട്ടുകൾക്ക് പാസാക്കി. യുഎസും ജപ്പാനുമാണു പ്രമേയം കൊണ്ടുവന്നത്. ചൈന, റഷ്യ, അൾജീരിയ, മൊസാംബിക് എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. ഒമാൻ കടലിടുക്കിൽ അക്രമികൾ വളഞ്ഞ എണ്ണക്കപ്പലിന്റെ നിയന്ത്രണം തങ്ങളുടെ സേന ഏറ്റെടുത്തതായി ഇറാൻ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം