മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് നാലാമതും സമൻസയച്ച് ഇഡി. ഈ മാസം 18ന് ഇ ഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം. മദ്യനയവുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകൾ കേജ്‌രിവാളിന്റെ അറിവോടെ ആണെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ടെന്നും ഇ.ഡി പറയുന്നു.
നോട്ടിസുകൾ രാഷ്ട്രീയപ്രേരിതമാണെന്നും തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേ ഇഡിയെ ബിജെപി ആയുധമാക്കുകയാണെന്നുമാണ് കേജ്‌രിവാളിന്റെ മറുപടി. ഇക്കാര്യം തന്നെയാണ് നോട്ടിസുകൾക്ക് മറുപടിയായി കേജ്‌രിവാള്‍ ഇ.ഡിയെ അറിയിച്ചത്. ഇത്തവണയും സമാന മറുപടി നൽകിയേക്കും. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് ഇഡി ഏഴ് തവണ നോട്ടിസ് നൽകിയിട്ടും ഹാജരായിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു