കുളിയ്ക്കുന്നത് വൃത്തിയ്ക്ക് വേണ്ടി മാത്രമല്ല, ആരോഗ്യപരമായ ഏറെ വശങ്ങളും കുളിയ്ക്കുള്ളിലുണ്ട്. ആളുകള്‍ കുളിയ്ക്കാന്‍ തെരഞ്ഞെടുക്കുന്ന സമയം മുതല്‍ കുളിയ്ക്കുന്ന രീതി വരെ ആരോഗ്യപരമായ കാര്യങ്ങളില്‍ പെടുന്നു.
ഭക്ഷണം ആരോഗ്യവും അനാരോഗ്യവും വരുത്തുമെന്ന് പറയുന്നത് പോലെ തന്നെ കുളിയും ആരോഗ്യത്തിനും ചിലപ്പോള്‍ അനാരോഗ്യത്തിനും ഇടയാക്കും.
ആരോഗ്യപരമായ കുളിയ്ക്കായി ചില പ്രത്യേക കാര്യങ്ങള്‍ പണ്ടു കാലം മുതല്‍ തന്നെ പറഞ്ഞു വരാറുണ്ട്. ഇത് വെറും പറയല്‍ മാത്രമല്ല, ആരോഗ്യപരമായ ശാസ്ത്രീയ വശങ്ങള് ഇതിന് പുറകില്‍ ഉള്ളതു കൂടിയാണ് കാരണം.
കുളിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ.
കുളിയ്ക്കുമ്പോള്‍ ചിലര്‍ തലയില്‍ ആദ്യം വെള്ളമൊഴിയ്ക്കാറുണ്ട്. എന്നാല്‍ ഇത് നല്ല പ്രവണതയല്ല. നേരിട്ട് തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ തലവേദന പോലെ പല അസ്വസ്ഥതകളും ഉണ്ടാക്കും. എന്നാല്‍ കാലില്‍ ആദ്യം വെള്ളം ഒഴിക്കുന്നത് വഴി തണുപ്പ് വരുന്നുണ്ട് എന്ന് തലച്ചോറിനെ അറിയിക്കാനുള്ള ഒരു വഴി കൂടിയാണ്. ആദ്യം കാലില്‍ വെള്ളമൊഴിയ്ക്കുമ്പോള്‍ തണുപ്പെത്തുന്ന എന്ന സന്ദേശം കാലിലെ നാഡികളിലൂടെ തലച്ചോറിന് ലഭിയ്ക്കുന്നു.
ശരീരം അതുമായി പൊരുത്തപ്പെടുന്നു. ഇതു കൊണ്ട് തന്നെ ഷവറില്‍ നിന്നും നേരിട്ടുള്ള കുളി അത്ര ആരോഗ്യകരമല്ല. തലയില്‍ വെള്ളം ആദ്യം പതിയ്ക്കുന്നത് തന്നെ കാരണം. മേലു വേദന, നീര് വീഴ്ച എന്നിവ ഉള്ളവരില്‍ പലപ്പോഴും കുളിയുടെ രീതി മാറ്റുന്നത് നല്ലതാണ്. ഒരിക്കലും തലയില്‍ ആദ്യം വെള്ളമൊഴിച്ച് കുളിച്ചു തുടങ്ങരുത്.
തോര്‍ത്തുമ്പോഴും ആദ്യം മുതുക് തോര്‍ത്തണം എന്നാണ് ആയുര്‍വേദം പറയുന്നത്. ഏറെ നേരം വെളളമൊഴിയ്ക്കുന്നത് ചര്‍മത്തിന് നല്ലതാണെന്ന ചിന്തയാണ് പലര്‍ക്കും. എന്നാല്‍ ഇത് ചര്‍മത്തിന് ദോഷം വരുത്തുന്നതാണെന്നതാണ് വാസ്തവം. ഇങ്ങനെ വെള്ളമൊഴിയ്ക്കുമ്പോള്‍ ചര്‍മത്തിന് സ്വാഭാവികമായുള്ള എണ്ണമയം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
ചര്‍മം വരണ്ടതായി മാറുന്നു. ചര്‍മം വരളുമ്പോള്‍ ചര്‍മത്തില്‍ ചുളിവും വരകളും വീഴാന്‍ സാധ്യത ഏറെയാണ്. പെട്ടെന്ന് പ്രായമാകുന്നു. ഏറെ നേരം ചര്‍മത്തില്‍ വെള്ളമൊഴിച്ചാല്‍ ചര്‍മത്തില്‍ ചുളിവ് വീഴുന്നത് നമുക്കു തന്നെ മനസിലാക്കാന്‍ സാധിയ്ക്കും.
ചൂടുവെള്ളവും തണുത്ത വെള്ളവും കലര്‍ത്തി കുളിയ്ക്കുന്നത് അനാരോഗ്യകരമാണെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇത് തെറ്റായ ധാരണയാണ്. ഇവ രണ്ടും കലര്‍ത്തി കുളിയ്ക്കുന്നത് ആരോഗ്യകരമാണ്.
വേനല്‍ക്കാലത്തെ കുളി രാവിലെ സൂര്യനുദിക്കുന്നതിന് മുമ്പും വൈകുന്നേരം സൂര്യനസ്തമിച്ചതിന് ശേഷവും അതായത് അത്താഴത്തിന് മുമ്പും വേണം കുളിക്കാന്‍.ഇതു പോലെ തന്നെ വല്ലാതെ തണുത്ത വെള്ളവും വല്ലാതെ ചൂടുള്ള വെള്ളവും ചര്‍മത്തിന് ദോഷകരമാണ്. ഇവ രണ്ടും ചര്‍മത്തിന്റെ സ്വാഭാവികതയെ നശിപ്പിയ്ക്കുന്നു. ഇളം ചൂടുവെള്ളം, അല്ലെങ്കില്‍ നോര്‍മല്‍ ടെംപറേച്ചര്‍ ഉള്ള വെള്ളമാണ് ചര്‍മാരോഗ്യത്തിന് ഗുണകരമാകുന്നത്.
രാവിലെ സൂര്യോദയത്തിനു മുൻപ് കുളിക്കുന്നതാണ് ധര്‍മശാസ്ത്ര പ്രകാരം ഏറെ ഉത്തമം. ഇത് മനസ്സിനും ശരീരത്തിനും ഒരു പോലെ ഉന്മേഷം തരും.
രാവിലെ എഴുന്നേറ്റ ഉടനെ ഉറക്കച്ചടവ് മാറും മുമ്പ് കുളിക്കുന്നതായിരിക്കും ആരോഗ്യത്തിന് കൂടുതല്‍ ഉത്തമം. ഇങ്ങനെ കുളിക്കുമ്പോള്‍ നിങ്ങളുടെ അന്നത്തെ ദിവസം ഊര്‍ജ്ജത്തിന്റെയും ഉന്മേഷത്തിന്റെയും ദിവസമായി മാറും.
ദിവസവും രണ്ട് നേരം കുളിക്കാന്‍ സാധിക്കാത്തവര്‍ ഒരു നേരമെങ്കിലും കുളിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്