വയറിൽ ഗ്യാസ് വന്നാലെന്തു ചെയ്യും?

വയറിൽ ഗ്യാസ് വന്നാലെന്തു ചെയ്യും?വയറും കുടലുമടങ്ങുന്ന ദഹനനാളി വായു മൂലം നിറയുന്ന അവസ്ഥയെയാണ്‌ ബ്ലോട്ടിങ്‌ എന്ന്‌ വിളിക്കുന്നത്‌. വയറില്‍ അകാരണമായ സമ്മര്‍ദ്ദം, വേദന, അമിതമായ ഗ്യാസ്‌, ഏമ്പക്കം, വയറ്റില്‍ ഇരമ്പം എന്നിവയെല്ലാം ബ്ലോട്ടിങ്ങിന്റെ ലക്ഷണങ്ങളാണ്‌. ഇവ എങ്ങനെ പരിഹരിക്കാം?അടിവയർ മസ്സാജ്പതിയെ അടിവയറൊന്ന് മസാജ് ചെയ്ത് കൊടുക്കുന്നത് ഗ്യാസ് ശരീരത്തിന് പുറത്തേക്ക് പോകാന്‍ സഹായിക്കും.ചൂട് വെള്ളത്തില്‍ കുളിചൂട് വെള്ളത്തില്‍ കുളി

ചൂട് വെള്ളത്തില്‍ ഒരു കുളി പാസ്സാക്കുന്നതും ബ്ലോട്ടിങ് ഒഴിവാക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണ്. വെള്ളത്തിന്‍റെ ചൂട് അടിവയറിന് ആശ്വാസം നല്‍കുകയും ഉരുണ്ട് കൂടിയ ഗ്യാസ് പുറത്തേക്ക് പോകാന്‍ വഴിയൊരുക്കുകയും ചെയ്യും.

ഫൈബര്‍ കൂടുതല്‍ കഴിക്കാംഭക്ഷണക്രമത്തിലെ ഫൈബറിന്‍റെ അംശം വര്‍ധിപ്പിക്കുന്നതും ബ്ലോട്ടിങ് കുറയ്ക്കാന്‍ സഹായിക്കും. . കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ഈ ലക്ഷ്യം നിറവേറ്റാം.ലഘു വ്യായാമങ്ങള്‍വയര്‍ കമ്പിച്ചിരിക്കുന്ന അവസ്ഥയില്‍ നടത്തം, യോഗ പോലുള്ള ചെറു വ്യായാമങ്ങളും ഫലം ചെയ്യും.ഭക്ഷണ പാനീയങ്ങള്‍കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിപ്പിച്ചും ഗ്രീന്‍ ടീ, വാഴപ്പഴം, പെരുഞ്ചീരകം, യോഗര്‍ട്ട് തുടങ്ങിയ ഭക്ഷണ പാനീയങ്ങള്‍ പരീക്ഷിച്ചും ബ്ലോട്ടിങ്ങിനെ പ്രതിരോധിക്കാന്‍ കഴിയും.

Latest News