ഇടയ്ക്ക് പലരുടെയും കണ്ണുകളിൽ ചുവപ്പ് അനുഭവപ്പെടാറുണ്ട്. കണ്ണിൽ ചുവപ്പു വരികയും, അതിനോടൊപ്പം വേദനയും ഉണ്ടെങ്കിൽ ചികിത്സിക്കപ്പെടേണ്ട ഒന്നാണ്.
കണ്ണിൽ ചുവപ്പും വേദനയുമുണ്ടെങ്കിൽ ഇവ ഗ്ലോക്കോമ എന്ന അസുഖത്തിന്റെ ലക്ഷണമാണ്.
പ്രമേഹരോഗികളിൽ കൂടുതലായി കണ്ടുവരുന്ന അസുഖമാണിത്. ശരീരത്തിലെ മർദവും കണ്ണിലെ മർദവും രണ്ടാണ്. ശരീരത്തിലെ മർദവും അഥവാ രക്തസമ്മർദവും കണ്ണിലെ മർദവും തമ്മിൽ ബന്ധമൊന്നുമില്ല.
നമ്മുടെ കണ്ണിൽ ഉള്ള പ്രത്യേക മർദത്തെയാണ് ഇൻട്രോ ഒക്കുലാർ പ്രഷർ എന്നു വിളിക്കുന്നത്. ഈ മർദം കൂടിക്കഴിഞ്ഞാൽ ഇത്തരം അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. സാവധാനം മർദം കൂടുന്ന അവസ്ഥയെ ഓപ്പൺ ആംഗിൾ ഗ്ലോക്കോമ (Open Angle Glaucoma) എന്നും പെട്ടെന്നു മർദം കൂടുന്ന അസുഖത്തെ ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമ (Closed Angle Glaucoma) എന്നും വിളിക്കുന്നു.
മറ്റു പല കാരണങ്ങൾ കൊണ്ടും മുകളിൽ പറയുന്ന ലക്ഷണങ്ങൾ കാണാൻ സാധിക്കും. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ട്ടറുടെ നിർദ്ദേശം തേടേണ്ടതാണ്