തിരുവനന്തരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ടെക്നോപാര്‍ക്ക് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി നയാഗ്രാ ബ്ലോക്കില്‍ ഉദ്ഘാടനം ചെയ്ത എംബസി ടോറസ് ടെക്നോസോണ്‍ കെട്ടിടത്തിലെ എലിവേറ്ററുകള്‍ ഊര്ജ്ജക്ഷമതയേറിയവ.
10 ലക്ഷം ചതുരശ്ര അടിയില്‍ ലീഡിന്റെ ഗോള്‍ഡണ്‍ സര്ട്ടിഫിക്കേഷന് ലക്ഷ്യമാക്കി പണിത ഈ ഗ്രീന്ബില്ഡിങ്ങില് ഓട്ടിസ്സിന്റെ 22 അത്യാധുനിക ലിഫ്റ്റുകള്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്. കെട്ടിടത്തെപ്പോലെ തന്നെ കുറഞ്ഞ ഊര്‍ജം മാത്രം ഉപയോഗപ്പെടുത്തുന്നവയാണ് ഈ ഇലവേറ്ററുകളും.
കൂടാതെ ലിഫ്റ്റ് നില്ക്കുമ്പാള് ഊര്‍ജം വലിച്ചെടുത്ത് കെട്ടിടത്തിലെ തന്നെ മറ്റാവശ്യങ്ങള്‍ക്കായി നല്‍കുകയും ചെയ്യുന്നു. അതിനൂതനമായ ഓട്ടിസ് കോംപാസ്, യാത്രാസമയം കുറച്ച് കാര്യശേഷി വര്‍ധിപ്പിക്കുന്നു.
സംസ്ഥാനത്തെ ഐടി മേഖലയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കാന്‍ പോകുന്ന പുതിയ ബില്‍ഡിങ്ങില്‍ പ്രമുഖ കോര്‍പറേറ്റുകള്‍ക്കും ഫോര്‍ച്യൂണ്‍ 100 കമ്പനിക്കും ദീര്‍ഘകാല ലീസില്‍ ഓഫീസ് സൗകര്യം ലഭ്യമാക്കും.
സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് വിഹായസ്സില്‍ പുത്തന്‍ കാല്‍വെപ്പാണ് എംബസി ടോറസ് ബില്‍ഡിങ്ങെന്ന് ഓട്ടിസ് ഇന്ത്യ പ്രസിഡന്റ് സെബി ജോസഫ് പറഞ്ഞു. ഗ്രേഡ് എ വാണിജ്യ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഡിമാന്റ് വര്‍ധിക്കുകയും ബിസിനസ്സിന് അനുകൂലമായ സാഹചര്യം ഉരുത്തിരിയുകയും ചെയ്യുന്ന സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വരാന്‍ പോകുന്ന പുതിയ പ്രോജക്റ്റുകളിലും എംബസി ഗ്രൂപ്പും ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ്സുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഓട്ടിസിന് താല്പര്യമുണ്ട്.
എലവേറ്റര്‍ മേഖലയില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഓടിസ് പ്രതിദിനം 200 കോടി ആളുകളെ വഹിക്കുന്നു. യുഎസ്സിലെ കണക്റ്റിക്കട്ട് ആസ്ഥാനമായ ഓട്ടിസ്സില് 69,000 പേരാണ് ജോലി ചെയ്യുന്നത്.