ഭർതൃവീട്ടിലെ ക്രൂര പീഡനം സഹിക്കാൻ കഴിയാതെയാണ് ഷഹാന കുഞ്ഞുമായി തിരുവല്ലം വണ്ടിതടത്തുള്ള സ്വന്തം വീട്ടിലേക്ക് എത്തിയത്. ഭർതൃമാതാവിൽ നിന്നുള്ള നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഷഹാനയെ അത്രമാത്രം സമ്മർദ്ദത്തിലാക്കിയിരുന്നു. നിസ്സാര കാര്യങ്ങൾക്കുപോലും ഭർതൃമാതാവ് ഷഹാനയെ ഉപദ്രവിക്കുമായിരുന്നുവെന്നും ഷഹനയുടെ ഭർത്താവ് നൗഫൽ ആകട്ടെ ഇതൊന്നും കണ്ടതായി കൂട്ടാക്കുകയുമില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഡിസംബർ 26 നാണ് ഷഹന ആത്മഹത്യ ചെയ്യുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് കാട്ടാക്കട സ്വദേശി നൗഫലുമായി ഷഹനയുടെ വിവാഹം നടന്നത്. ദമ്പതിമാര്‍ക്ക് ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്. സഹോദരപുത്രന്റെ ജന്മദിനാഘോഷത്തിന് കൂട്ടിക്കൊണ്ടുപോകാനായി നൗഫൽ ഷഹാനയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, തന്നെ നേരിട്ട് ക്ഷണിക്കാത്തതിനാല്‍ ഷഹാന പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് കുഞ്ഞിനെയും എടുത്ത് വീട്ടില്‍നിന്ന് പോയി. ഇതോടെ മുറിക്കുള്ളില്‍ കയറി വാതിലടച്ച ഷഹാനയെ ഏറെനേരമായിട്ടും പുറത്തേക്ക് കാണാത്തതുകാരണം അന്വേഷിച്ചപ്പോഴാണ് പിന്നീട് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുന്നത്.
ഷഹാനയുടെ ഭര്‍ത്താവിന്റെ ശസ്ത്രക്രിയക്കു വേണ്ടി ആശുപത്രിയിൽ കഴിയുമ്പോൾ ഉണ്ടായ തർക്കത്തിന്റെ പേരിൽ ഭർതൃമാതാവ് ഷഹാനയെ മർദിച്ചു. ഇതിനു ശേഷമാണ് ഷഹനയെ ബന്തുക്കൾ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.
ഷഹനയെ കണ്ട് ഇഷ്ടപ്പെട്ട് പെണ്‍കുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞ് ആലോചനയുമായി ഷഹനയുടെ ബന്ധുക്കളെ സമീപിച്ചവരാണ്. ആ സമയത്ത് 75 പവനും സ്ഥലവും നല്‍കി. എന്നാല്‍, ഭര്‍ത്താവിന്റെ സഹോദരന്റെ കല്യാണം കഴിഞ്ഞതോടെ ഷഹാനയെ ഭര്‍തൃവീട്ടുകാര്‍ക്ക് വേണ്ടാതായി. നീ കുപ്പത്തൊട്ടിയില്‍നിന്ന് വന്നതല്ലേ, നീ പാവപ്പെട്ട വീട്ടിലെയാണ് എന്നെല്ലാം ഭർതൃമാതാവ് ഷഹാനയോട് പറയുമായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
ഷഹനയുടെ മരണത്തോടെ അനാഥമാക്കപ്പെട്ടത് ഷഹനയുടെ ഒന്നരവയസ്സുള്ള കുഞ്ഞാണ്. ഷഹനയുടെ ഫോട്ടോ കണ്ടാൽ പോലും ആ കുഞ്ഞു അമ്മയെ അന്വേഷിച്ച് കരയും.
ഷഹനക്ക് നീതി ലഭിക്കാൻ ഇനിയുമെത്ര ദൂരം സഞ്ചരിക്കണം?
ഇതിനിടയിൽ ഷഹനയുടെ മരണത്തിനു കരണക്കാരായവരെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍ ലഭിച്ച വാർത്തയും പുറത്തുവന്നിരുന്നു. കടയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ നവാസിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പ്രതികൾക്ക് സഹായകമാകുംവിധം നവാസ് വിവരങ്ങൾ ചോർത്തി നൽകിയതാണ് അവർ രക്ഷപെടാൻ കാരണമെന്നും ഷഹനയുടെ ബന്ധുക്കൾ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം