തിരുവനന്തപുരം :ഓഖി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആശ്രിതർക്ക് തൊഴിലൊരുക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് വിഴിഞ്ഞം ഹാർബറിൽ ആരംഭിക്കുന്ന ഫിഷ് പ്രോസസിങ് സെന്റർ സന്ദർശിച്ചു മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 1.3 കോടി രൂപ ചെലവിലാണ് സംസ്ഥാന തീരദേശ വികസന കോർപ്പറേഷന് കീഴിൽ ഈ സ്ഥാപനം വരുന്നത്. 1200 സ്ക്വയർ ഫീറ്റ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും മെഷീനറിയും ഒരുങ്ങിക്കഴിഞ്ഞു. ഒട്ടേറെ കുടുംബങ്ങൾക്ക് അത്താണിയാവുന്ന ഈ സ്ഥാപനം എത്രയും വേഗം നാടിന് സമർപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsajicheriancpim%2Fposts%2Fpfbid034zNc9oXWVKCFHX7HsXvET2D3cHMeqGPWLEBgvJjk2yWTnfW9sKLoznytSR3JFmB3l&show_text=true&width=500
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു