ചെറുപ്പം നിലനിർത്താം, പച്ചപപ്പായ കഴിക്കുന്നത് ശീലമാക്കു

ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കുന്നതിന് പല വഴികളും തേടുന്നവരാണ് മിക്കവാറുംപേര്‍. മുഖത്ത് പ്രായമേറുമ്പോള്‍ കൊളാജനും ഇലാസ്റ്റിനും കുറയുന്നതിലൂടെ ചര്‍മം അയഞ്ഞു തൂങ്ങും. ചര്‍മത്തില്‍ ചുളിവുകളും വരകളും വീഴും. ഇതിന് പരിഹാരമായി നമുക്ക് നാച്വറല്‍ വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് നല്ലത്. ഇതിന് പറ്റുന്ന ഒന്നാണ് പപ്പായ.

പപ്പായ കഴിയ്ക്കുന്നതും മുഖത്ത് പുരട്ടുന്നതും ഒരുപോലെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലെ പാപ്പെയ്ന്‍ എന്ന എന്‍സൈമാണ് ഈ ഗുണം നല്‍കുന്നത്. വൈറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളുമെല്ലാം പപ്പായയില്‍ സമൃദ്ധമായി ഉണ്ട്. ഇതെല്ലാം നമ്മുടെ ചര്‍മകോശങ്ങള്‍ക്ക് ഗുണം നല്‍കും. ചര്‍മത്തിന് ചെറുപ്പം നില നിര്‍ത്താന്‍ പ്രധാനപ്പെട്ടൊരു ഭക്ഷണവസ്തുവാണ് പപ്പായ.

ഇത് പല രീതിയിലും കഴിയ്ക്കാം. പച്ചയ്ക്കും പഴുത്തും കഴിയ്ക്കാം. ഇത് ഉപ്പും മസാലകളും ഒന്നുമിടാതെ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. പച്ചപ്പപ്പായ ജ്യൂസാക്കുന്നത് ഏറെ നല്ലതാണ്. ഇതിന് പപ്പായയുടെ തൊലി കളഞ്ഞ് ഇത് കഷ്ണങ്ങളാക്കി കുക്കറിലിട്ട് ചെറുതായി വേവിച്ച് പിന്നീട് ഇത് ജ്യൂസാക്കി കുടിയ്ക്കാം. ഇതല്ലെങ്കില്‍ വേവിച്ച് കഴിയ്ക്കാം. പപ്പായ പഴുത്തത് കഴിയ്ക്കുന്നതും വേണമെങ്കില്‍ ജ്യൂസാക്കിയും നല്ലതാണ്. ജ്യൂസാക്കുമ്പോള്‍ ഇതിലെ നാരുകള്‍ കളയാതെ കഴിയ്ക്കുക. അതായത് ഇത് അരിച്ചെടുക്കരുത്.

പപ്പായയ്ക്ക് ചില ഹെല്‍ത്ത് കണ്ടീഷനുകളുള്ളവര്‍ കഴിയ്ക്കുന്നത് ഒഴിവാക്കണം. പ്രമേഹമുള്ളവര്‍ ഇത് ഇടയ്ക്ക് മാത്രം കഴിയ്ക്കാം. അതായത് പഴുത്തത്. അതും ജ്യൂസാക്കാതെ കഴിയ്ക്കാം. അല്ലെങ്കില്‍ പച്ചപ്പപ്പായ കഴിയ്ക്കാം. ഇത് ദോഷം വരുത്തുന്നില്ല. പഴുത്ത പപ്പായ സ്ഥിരം കഴിയ്ക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല. ഇതുപോലെ മുലയൂട്ടുന്നവരും ഗര്‍ഭിണികളും പപ്പായ അധികം ഉപയോഗിയ്ക്കാതിരിയ്ക്കുക.

പപ്പായ മുഖത്ത് പുരട്ടുന്നതും നല്ലതാണ്. പഴുത്ത പപ്പായ പുരട്ടിയാല്‍ മതിയാകും. ഇത് അലര്‍ജി പ്രശ്‌നങ്ങള്‍ക്ക് ന്ല്ലതാണ്. ഇതില്‍ പാലും തേനുമെല്ലാം ചേര്‍ത്തിളക്കി മുഖത്ത് പുരട്ടാം. കൊളാജന്‍ ഉല്‍പാദനത്തിന് ചര്‍മത്തെ സഹായിക്കുന്ന ഒന്നാണിത്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ഇത് മുഖത്തെ കറുപ്പും പാടുകളുമെല്ലാം ഒരു പരിധി വരെ മാറ്റും. ടാന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക്, കണ്ണിനടിയിലെ കറുപ്പ് എന്നിവ മാറാന്‍ പപ്പായ നല്ലതാണ്. കണ്ണിനടിയില്‍ ഇത് പുരട്ടാം. ഇതല്ലെങ്കില്‍ പാലും തേനും കലര്‍ത്തി പുരട്ടാം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു