രണ്ട് വൃക്കകളും മൂത്രസഞ്ചിയും മൂത്രനാളിയുമെല്ലാം അടങ്ങുന്നതാണ് നമ്മുടെ മൂത്രാശയ സംവിധാനം. മൂത്രം കടന്നു പോകുന്ന പാതയില്‍ വരുന്ന ബാക്ടീരിയല്‍, ഫംഗല്‍ അണുബാധകള്‍ മൂത്രാശയ അണുബാധ അഥവാ യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷനിലേക്ക് നയിക്കാം.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു മൂത്രാശയ അണുബാധയുണ്ടാകാനുള്ള സാധ്യത അധികമാണ്. സ്ത്രീകളില്‍ മൂത്രനാളിയുടെ നീളം കുറവായതും അതിന്റെ അറ്റം മലദ്വാരവുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്നതുമാണ് ഇതിന് കാരണം. ഗര്‍ഭധാരണം, പ്രായം, ആര്‍ത്തവവിരാമം, മോശം ശുചിത്വം എന്നിവയും മൂത്രാശയ അണുബാധയുടെ സാധ്യത വര്‍ധിപ്പിക്കാം.
മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, പനി, വിറയല്‍, ഓക്കാനം, ഛര്‍ദ്ദി, മൂത്രത്തിന് രൂക്ഷഗന്ധം, പുറത്ത് വേദന, മൂത്രത്തിന് കടുത്ത നിറം, രക്തത്തിന്റെ അംശം എന്നിവയെല്ലാം മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങളാണ്. മൂത്ര പരിശോധനയിലൂടെ മൂത്രാശയ അണുബാധ കണ്ടെത്താം. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് പൊതുവേ ഇതിനുള്ള ചികിത്സ.ALSO READ ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? തൈറോയ്ഡ് ആകാം
ദിവസം കുറഞ്ഞത് ആറ് മുതല്‍ എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് മൂത്രാശയ അണുബാധയുടെ സാധ്യത കുറയ്ക്കും ഇറുകിയ വസ്ത്രങ്ങള്‍ക്ക് പകരം അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും കോട്ടണ്‍ അടിവസ്ത്രം ധരിക്കുന്നതും സഹായകമാണ്. ലൈംഗിക ബന്ധത്തിന്റെ സമയത്ത് ശുചിത്വം കാക്കേണ്ടതും അത്യാവശ്യമാണ്.ശാരീരിക ബന്ധത്തിന് മുന്‍പും ശേഷവും മൂത്രമൊഴിക്കുന്നത് മൂത്രനാളിയിലെ ബാക്ടീരിയയെ പുറന്തള്ളാന്‍ സഹായിക്കും.