മനാമ: കുടുംബ സൗഹൃദവേദി അംഗങ്ങൾ വിവിധ കലാപരിപാടികളോടെ ബാങ് സാങ് തായ് റസ്റ്റാറൻറിൽവെച്ച് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി.
മുഖ്യാതിഥിയായി ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് മെംബർ ബിജു ജോസഫ്, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സി.സി.ജി ചെയർമാൻ ഡോ. പി.വി. ചെറിയാൻ എന്നിവർ പങ്കെടുത്തു.
പ്രസിഡന്റ് സിബി കൈതാരത്ത് അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി അബ്ദുൽ മൻഷീർ സ്വാഗതം പറഞ്ഞു. അഡ്വ. ബിനു മണ്ണിൽ ഉദ്ഘാടനം നിർവഹിച്ചു.
ബഹ്റൈൻ ആഭ്യന്തര വകുപ്പിന്റെ സേവനത്തിനുള്ള പ്രത്യേക അംഗീകാരം ലഭിച്ച മോനി ഓടിക്കണ്ടത്തിനെയും വർഷങ്ങളായി കുടുംബ സൗഹൃദവേദിയെ മുന്നോട്ടുനയിച്ച ജേക്കബ് തേക്കുംതോടിനെയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവും കുടുംബ സൗഹൃദ വേദിയുടെ ചാരിറ്റി കൺവീനറുമായ സെയ്ദ് ഹനീഫയെയും പ്ലസ് ടു വിന് ഗ്രേഡോടെ പാസായ അസോസിയേഷൻ മെംബർ ഗോപികാ ഗണേശനെയും അസോസിയേഷൻ മുൻകാല പ്രസിഡന്റുമാരായ ഗോപാലൻ വി.സി, ഗണേഷ് കുമാർ, ചെമ്പൽ ജലാൽ, എബി തോമസ്, നാസർ മഞ്ചേരി, ഹംസ ചാവക്കാട്, ജേക്കബ് തെക്കുംതോട് മോനി ഓടികണ്ടത്തിൽ, രക്ഷാധികാരിയും ഫൗണ്ടർ പ്രസിഡന്റുമായ അജിത്ത് കണ്ണൂർ, മുൻ ലേഡീസ് പ്രസിഡൻറ് മിനി റോയ്, ശുഭ അജിത്ത് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
അവതാരകരായ രാജേഷ് പെരുംകുഴി, പ്രിയംവദ ഷിജു എന്നിവരെ അനുമോദിച്ചു. ട്രഷറർ ഷാജി പുതുക്കോടി, വൈ.പ്രസിഡൻറ് അനിൽ മടപ്പള്ളി, സലീം ചിങ്ങപുരം, ജോ.സെക്രട്ടറി അബ്ദുൽ മൻഷീർ, ജോ.ട്രഷറർ എൻ. രാജേഷ് സെക്രട്ടറിഅൻവർ നിലമ്പൂർ, മെ. സെക്രട്ടറി നിർമൽ രവീന്ദ്രൻ, ചാരിറ്റി കൺവീനർ സെയ്ദ് ഹനീഫ, സാഹിത്യ വിഭാഗം സെക്രട്ടറി ബിനോയ് മേനോൻ, സ്പോ.സെക്രട്ടറി റിതിൻ തിലക്, വനിത വിഭാഗം പ്രസിഡന്റ് മുബീന മൻഷീർ, കൺവീനർ സലാം നിലമ്പൂർ എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു