കുവൈത്ത് സിറ്റി: വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും പ്രാഥമിക ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുമായി ഇലക്ട്രോണിക് ഹെൽത്ത് ഫോം അവതരിപ്പിച്ച് കുവൈത്ത് യൂനിവേഴ്സിറ്റി.
നൂതനമായ ആരോഗ്യ നിരീക്ഷണ സംവിധാനത്തിലൂടെ വിദ്യാർഥികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുമെന്ന് സർവകലാശാലയുടെ ആക്ടിങ് സെക്രട്ടറി ജനറൽ ഡോ. ഫയീസ് അൽ ദാഫിരി പറഞ്ഞു. മികച്ച അക്കാദമിക് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഓരോ വിദ്യാര്‍ഥിയുടെയും വ്യക്തി വിവരങ്ങളും മെഡിക്കല്‍ വിവരങ്ങളും അധ്യയന വിവരങ്ങളും ഇലക്ട്രോണിക് ഹെൽത്ത് ഫോമില്‍ ലഭ്യമാകുമെന്ന് അൽ ദാഫിരി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ വിദ്യാര്‍ഥികളുടെ പൂര്‍ണ വിവരങ്ങള്‍ ഡിജിറ്റലായി ശേഖരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു