മനാമ: ദക്ഷിണ മേഖല ഗവർണറേറ്റിലെ വിവിധ കേന്ദ്രങ്ങൾ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വിലയിരുത്തി. അൽ അരീൻ റാഫൾസ് ഹോട്ടലും ചേർന്നുള്ള പാർക്കും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തിയ അദ്ദേഹം അതിന്റെ സൗകര്യങ്ങളും വിലയിരുത്തി.
ആധുനിക സൗകര്യങ്ങളേർപ്പെടുത്തിയത് ഏറെ ആകർഷണീയമാണെന്നും പറഞ്ഞു. സന്തോഷം നൽകുന്ന കാഴ്ചകളിലൂടെ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും ഇതു വഴിയൊരുക്കും. രാജ്യത്തെ പാരമ്പര്യ ടൂറിസം സ്പോട്ടുകൾ സജീവമാക്കുന്നതിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന നവീകരണപ്രവർത്തനങ്ങളെ അദ്ദേഹം സ്വാഗതംചെയ്തു. അന്താരാഷ്ട്രതലത്തിലും റീജനൽ തലത്തിലും രാജ്യത്തിന് അഭിമാനകരമായ സംവിധാനങ്ങളാണുള്ളതെന്നും രാജാവ് കൂട്ടിച്ചേർത്തു. ഹമദ് രാജാവിനോടൊപ്പം അദ്ദേഹത്തിന്റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയും അനുഗമിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു