മനാമ: ദേശീയ അപകട സാധ്യത രജിസ്റ്റർ തയാറാക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ വ്യക്തമാക്കി. സിവിൽ ഡിഫന്‍സ് വിഭാഗത്തിലെ ‘ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്’സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങൾക്കുള്ള സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ അപകടസാധ്യത രജിസ്റ്റർ തയാറാക്കുന്നത്. വിവിധ സർക്കാർ വിഭാഗങ്ങളും സിവിൽ എമർജൻസി വിഭാഗവുമായി ചേർന്നാണ് ഇതിന് മേൽനോട്ടം വഹിക്കുക. ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിലുള്ള സിവിൽ ഡിഫൻസ് സമിതിയുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് സുരക്ഷ വർധിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടങ്ങൾ കുറക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും രജിസ്റ്റർ തയാറാക്കുന്നതിലൂടെ ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു