കുവൈത്ത് സിറ്റി: രാജ്യത്തെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളിൽ അധികൃതർ പരിശോധന ആരംഭിച്ചു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് പ്രഖ്യാപിച്ചതിനു പിറകെയാണ് പരിശോധന. ആഭ്യന്തരം, വാണിജ്യം, മാൻപവർ എന്നിവയിൽ നിന്നുള്ള സംയുക്ത സമിതി ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. 41 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകൾ താല്‍ക്കാലികമായി അടച്ചുപൂട്ടി.
ഗാർഹിക തൊഴിലാളി നിയമവും വാണിജ്യ മന്ത്രാലയ നിർദേശങ്ങളും പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരും.
രാജ്യത്തേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കഴിഞ്ഞ ദിവസം പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചിരുന്നു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് 750 ദീനാർ, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 575 ദീനാർ എന്നിങ്ങനെയാണ് നിരക്ക്. ഏജന്‍സികള്‍ ഇല്ലാതെ നേരിട്ട് ഗാർഹിക തൊഴിലാളിയെ കൊണ്ടുവരുന്നതിന് 350 ദീനാറും ചെലവ് വരും. ഇവ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു