കുവൈത്ത് സിറ്റി: ദീർഘ നാളത്തെ പ്രവാസ ജീവിതത്തിനിടക്ക് പഴമയെ തനിമ ചോരാതെ പുതുതലമുറക്ക് പരിചയപ്പെടുത്തിയ വ്യക്തിയാണ് ജോസഫ് പണിക്കരെന്ന് കല കുവൈത്ത്.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോസഫ് പണിക്കർക്കും കുടുംബത്തിനും കല കുവൈത്ത് ആശംസകൾ നേർന്നു. അബ്ബാസിയ കല സെന്ററിൽ നടന്ന യോഗത്തിൽ കല കുവൈത്ത് പ്രസിഡന്റ് കെ.കെ. ശൈമേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. രജീഷ് കലയുടെ ഉപഹാരം കൈമാറി. ബാലവേദി കുവൈത്തിന്റെ ഉപഹാരം സെക്രട്ടറി അഞ്ജലിറ്റ രമേശ്, കല കുവൈത്ത് അബൂഹലീഫ മേഖല കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഗോപീ കൃഷ്ണൻ എന്നിവർ കൈമാറി.
ലോക കേരള സഭ അംഗങ്ങളായ ആർ. നാഗനാഥൻ, ടി.വി. ഹിക്മത്, ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലിറ്റ രമേശ്, വനിതാ വേദി സെക്രട്ടറി ആശലതാ ബാലകൃഷ്ണൻ, കല കുവൈത്ത് വൈസ് പ്രസിഡന്റ് ബിജോയ്, കേന്ദ്ര കമ്മിറ്റി അംഗം ജെ. സജി, ബാലവേദി രക്ഷാധികാരി ഹരിലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കല കുവൈത്ത് ജോയന്റ് സെക്രട്ടറി ടി. പ്രജോഷ് സ്വാഗതവും ട്രഷറർ അജ്നാസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു