കുവൈത്ത് സിറ്റി: ഖത്തർ തലസ്ഥാനമായ ദോഹയിൽ ബുധനാഴ്ച ആരംഭിക്കുന്ന രണ്ടാമത് അറബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ദേശീയ നീന്തൽ ടീം പങ്കെടുക്കും. ആറു ദിവസം നീണ്ടുനിൽക്കുന്നതാണ് ചാമ്പ്യൻഷിപ്പ്. 13-14, 15-16 പ്രായ വിഭാഗങ്ങളിൽ കുവൈത്ത് ടീം പങ്കെടുക്കുമെന്ന് അക്വാട്ടിക്സ് ഫെഡറേഷൻ ഡയറക്ടർ ബോർഡ് അംഗം ഫൈസൽ അബു അൽ ഹസൻ പറഞ്ഞു. ഒമ്പത് നീന്തൽ താരങ്ങൾ ടീമിനെ പ്രതിനിധീകരിക്കും.
മുഹമ്മദ് ജാസിം, മുഹമ്മദ് സാബിദ്, ഹസൻ ജാഫർ, ഹമദ് അൽ ഗൈത്ത്, സൗദ് അൽ എനേസി, അബ്ദുല്ല അഹമ്മദ്, ഹസൻ സായിദ്, ഹമൂദ് അൽ ഹമൂദ്, സബ അഹമ്മദ് എന്നിവർ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. ദേശീയ ടീം താരങ്ങൾ കഴിഞ്ഞ കാലയളവിൽ ദിവസേന പരിശീലനം നടത്തി ടൂർണമെന്റിനായി മികച്ച തയാറെടുപ്പുകൾ നടത്തിയിരുന്നതായി അബു അൽ ഹസൻ പറഞ്ഞു. ടൂർണമെന്റിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു