പാലക്കാട്: 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 22 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി.
പാലക്കാട് അഗളി കോട്ടത്തറ സ്വദേശി ഗണേശൻ (40) ആണ് ശിക്ഷിക്കപ്പെട്ടത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി.
വീട്ടിൽ അതിക്രമിച്ച് കയറി 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു