പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ മാലിദ്വീപ് മന്ത്രിമാർ സോഷ്യൽ മീഡിയ വഴി നടത്തിയ വിവാദ പരാമർശങ്ങളും തുടർന്നുണ്ടായ മാലിദ്വീപിലെ മൂന്നു മന്ത്രിമാരുടെ പുറത്താക്കലും വലിയ ചർച്ചയായിരിക്കുകയാണ്. ഇതിന് ശേഷം ലക്ഷദ്വീപ് ടൂറിസത്തെ സംബന്ധിച്ചുള്ള നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ മനോഹരമായ ലക്ഷദ്വീപിന്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
“നമ്മുടെ ഭാരതത്തിൽ, ലക്ഷദ്വീപിൽ, വിസ്മയ കാഴ്ചകൾ ഉള്ളപ്പോൾ നാം എന്തിന് അമിത പണം മുടക്കി മാലിദ്വീപിൽ പോകണം.” എന്ന് തുടങ്ങുന്ന വാചകത്തോടെയാണ് ഫേസ്ബുക്കിൽ ചിത്രം പ്രചരിക്കുന്നത്.
എന്നാൽ, പ്രചാരത്തിലുള്ള ചിത്രം ലക്ഷദ്വീപിന്റേതല്ലെന്നും മാലിദ്വീപിലെ തന്നെയാണെന്നും കണ്ടെത്തിയിരിക്കുകയാണ്. മാലിദ്വീപിലെ സെന്റാര ഗ്രാൻഡ് ഐലന്റ് റിസോർട്ടിന്റേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വൈറലായ ചിത്രം റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിക്കുമ്പോൾ നിരവധി ട്രാവൽ വെബ്സൈറ്റുകളിലും ഹോട്ടൽ ബുക്കിങ് വെബ്സൈറ്റുകളിലും ഇതേ ചിത്രം കണ്ടെത്താൻ കഴിയും. ഇതിൽ നിന്നും ചിത്രത്തിലുള്ളത് മാലിദ്വീപിലെ സെന്റാര ഗ്രാൻഡ് ഐലന്റ് റിസോർട്ട് ആന്റ് സ്പാ ആണെന്ന് വ്യക്തമാകും. ഈ റിസോർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിലും സമാനമായ ചിത്രമുണ്ട്.
തായ്ലന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് സെന്റാര ഗ്രാൻഡ് ഐലന്റ് റിസോർട്ട് ആന്റ് സ്പാ. നിരവധി രാജ്യങ്ങളിലായി അനേകം ഹോട്ടലുകളും റിസോർട്ടുകളുമുള്ള കമ്പനിയുടെ ഏറ്റവും മികച്ച റിസോർട്ടുകളിലൊന്നാണ് നിരവധി ചെറിയ ദ്വീപുകൾ അടങ്ങുന്ന മാലിദ്വീപിലുള്ള സെന്റാര ഗ്രാൻഡ് ഐലന്റ് റിസോർട്ട് ആന്റ് സ്പാ.
ഇതിൽനിന്നും ലക്ഷദ്വീപിന്റെ മനോഹര ദൃശ്യം എന്ന തരത്തിൽ പ്രചരിക്കുന്നത് മാലിദ്വീപിലെ ഗ്രാൻഡ് ഐലന്റ് റിസോർട്ട് ആന്റ് സ്പാ ആണെന്ന് വ്യക്തമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം