ഗുജറാത്ത്: 2030-ഓടെ പുനരുപയോഗ ഊർജത്തിലൂടെ ഗുജറാത്തിന്റെ ലക്ഷ്യത്തിന്റെ പകുതിയും നിറമേറ്റുമെന്ന് മുകേഷ് അംബാനി . ഇതിനായി ജാംനഗറിൽ 5000 ഏക്കറിൽ ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗാ കോംപ്ലക്സ് നിർമ്മിക്കാൻ തുടങ്ങിയിയെന്ന് പത്താമത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി 2024 ൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ മുകേഷ് ഡി അംബാനി പ്രഖ്യാപിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുടനീളം ലോകോത്തര ആസ്തികളും ശേഷികളും സൃഷ്ടിക്കുന്നതിനായി റിലയൻസ് 150 ബില്യൺ ഡോളറിലധികം (12 ലക്ഷം കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ മൂന്നിലൊന്നിലധികം നിക്ഷേപം ഗുജറാത്തിൽ മാത്രം.ഗ്രീൻ എനർജി ഗിഗാ കോംപ്ലക്സ് നിർമ്മിക്കുന്നതിലൂടെ നൂതനാശയങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗുജറാത്തിലെ പുനരുപയോഗ ഊർജ മേഖലയുടെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിനായുള്ള കമ്പനിയുടെ നിക്ഷേപ പദ്ധതിക്ക് പുറമേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച മികച്ച സാമ്പത്തിക വളർച്ചയും അംബാനി ഉയർത്തിക്കാട്ടി.
മോദി യുഗം ഇന്ത്യയെ സമൃദ്ധിയുടെയും പുരോഗതിയുടെയും മഹത്വത്തിന്റെയും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.