അടുത്തകാലത്ത് താൽക്കാലികമായി നിർത്തിവെച്ച മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ ചൊവ്വാഴ്ച മുതൽ പുനസ്ഥാപിക്കപ്പെടും എന്ന വാർത്തയാണ് പുറത്തുവരുന്നത് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പോർട്ടലിലാണ് ഈ ഒരു വിവരം ഇപ്പോൾ വന്നിരിക്കുന്നത് ചൊവ്വാഴ്ചയോടെ മൾട്ടിപ്പിൾ എൻട്രി വിസയ്ക്കുള്ള ഓപ്ഷൻ വീണ്ടും എത്തിയിരിക്കുകയാണ്. അനധികൃത ഹജ്ജ് തീർത്ഥാടകരെ നിയന്ത്രിക്കുന്നതിനായി ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ജനുവരി 31നായിരുന്നു മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ സൗദിയിൽ നിർത്തലാക്കിയിരുന്നത് എന്നാൽ ഒറ്റത്തവണ മാത്രം രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന സിംഗിൾ എൻട്രി വിസിറ്റ് വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി അറിയുകയുമില്ല ഇപ്പോൾ പോർട്ടലിലൂടെ വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരം എന്നാൽ രാജ്യങ്ങളിലെ സൗദി കോൺസലേറ്റുകളിൽ നിന്നും വിസ സ്റ്റാമ്പ് ചെയ്തു കിട്ടിയാൽ മാത്രമേ മൾട്ടിപ്പിൾ റീ എൻട്രി ആണോ സിംഗിൾ എൻട്രി ആണോ എന്ന് അറിയാൻ സാധിക്കുമെന്നും പറയുന്നുണ്ട്
















