മണവാട്ടി ചിക്കനോ… അതെന്ത് ചിക്കൻ? പേര് പോലെ തന്നെ വെറൈറ്റി ആണ് പാചകവും. ചപ്പാത്തിയുടെയോ പൊറോട്ടയുടെയോ കൂടെ കഴിയ്ക്കാവുന്ന രുചികരമായ മണവാട്ടി ചിക്കൻ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…..
ആവശ്യമായ ചേരുവകൾ
- കോഴി – 1(നാടൻ)
- മല്ലിപ്പൊടി
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- കുരുമുളകുപൊടി
- ഗരം മസാല
- ഉപ്പ്
- വെളിച്ചെണ്ണ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
- സവാള -അരച്ചത്
- പച്ചമുളക്
- കാപ്സിക്കം
- വിനാഗിരി
- ടൊമാറ്റോ സോസ്
- സോയ സോസ്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ചിക്കൻ വേവിച്ചെടുക്കണം. അതിനായി ചിക്കൻ നല്ലപോലെ കഴുകി അതിലേക്ക് മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവയുടെ മിശ്രിതം തേക്കുക. എല്ലായിടത്തും തേച്ചുപിടിപ്പിക്കണം. ശേഷം ഇതൊരു കുക്കറിൽ ഇട്ട് ലേശം വെള്ളവുമൊഴിച് അടുപ്പിൽ വെക്കുക. 7, 8 വിസിൽ കേട്ടുകഴിയുമ്പോൾ ഇറക്കിവെക്കാം. ഇപ്പോൾ കുക്കർ ചിക്കൻ തയാറായി.
ഇനിയാണ് മണവാട്ടി ചിക്കൻ തയാറാക്കുന്നത്. അതിനായി ആദ്യം അടുപ്പിലൊരു പാത്രം വെച്ച ശേഷം ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക.അതിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും, സവാള വെള്ളം ചേർക്കാതെ അരച്ചതും ചേർത്ത് ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റുക. ബ്രൗൺ നിറം ആയ ശേഷം അതിലേക്ക് കാൽ അടപ്പ് വിനാഗിരി ഒഴിച്ച കൊടുക്കുക. ശേഷം എരിവിനാവശ്യമായ മുളകുപൊടി ചേർക്കുക.
https://www.youtube.com/watch?v=QCPoojvoipc
ഇതിലേക്ക് ലേശം സോയ സോസും, ടൊമാറ്റോ സോസും സെർച് ഇളക്കുക. ഇതിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കിയ കുക്കർ ചിക്കന്റെ വെള്ളം ഒഴിച്ച് കൊടുക്കുക. അതിലേക്ക് കുറച്ച കുരുമുളകുപൊടിയും, 2 പച്ചമുളകും, ഒരു ചെറിയ കാപ്സിക്കവും ചേർത്ത് കൊടുക്കണം. ശേഷം നല്ലപോലെ ഇളക്കി യോജിപ്പിക്കണം. 10 മിനിറ്റ് അടച്ചുവെച്ച ശേഷം അതിലേക്ക് നമ്മൾ തയാറാക്കിവെച്ച ചിക്കനും ചേർത്ത് മാറ്റിവെക്കാം. രുചികരമായ മണവാട്ടി ചിക്കൻ തയാർ.
വീഡിയോക്ക് കടപ്പാട് : മിറാഷ് ടൈംസ്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു