നൂറ്റാണ്ടുകളായി പിന്തുടരുന്ന ഭക്ഷണശീലം ഉപേക്ഷിക്കാനൊരുങ്ങിയിരിക്കുകയാണ് ദക്ഷിണ കൊറിയ. പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിക്കുന്ന ബില്‍ ചൊവ്വാഴ്ച പാസാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ്.
നായകളോടുള്ള ദക്ഷിണകൊറിയക്കാരുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. മൃഗസംരക്ഷണത്തോടുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ടാണ് ഈ നീക്കം. നായകളെ കുടുംബാംഗങ്ങളായി കാണുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ബില്ലിന് വലിയപിന്തുണയാണ് പാര്‍ലമെന്റില്‍ ലഭിച്ചത്.
പട്ടികളെ അറുക്കുന്നതിനായി കൂട്ടമായി വളര്‍ത്തുന്നതും വില്‍ക്കുന്നതും അറുക്കുന്നതും ഭക്ഷണമായി വില്‍ക്കുന്നതും നിരോധിച്ചു കൊണ്ടുള്ള ബില്‍ നാഷണല്‍ അസംബ്ലിയില്‍ എതിരില്ലാതെ 208 വോട്ടോടെയാണ് പാസ്സാക്കിയത്. കാബിനറ്റ് കൗണ്‍സിലിന്‍റെ പിന്തുണയോടെ പ്രസിഡന്‍റ് യൂണ്‍ സുക് ഇയോള്‍ ബില്ലില്‍ ഒപ്പുവെച്ചു കഴിഞ്ഞാല്‍ 2027 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. 2027 മുതല്‍ പട്ടിയിറച്ചി വിറ്റാല്‍ മൂന്നു വര്‍ഷം വരെ തടവു നല്‍കാനാണ് ബില്ലില്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.തിങ്കളാഴ്ച നടന്ന ഉഭയകക്ഷി കാർഷിക സമിതിയുടെ അംഗീകാരത്തിന് ശേഷം ഭരണകക്ഷി നിർദ്ദേശിച്ച ബില്ലിന് സിംഗിൾ ചേംബർ പാർലമെന്‍റില്‍ വൻ പിന്തുണ ലഭിച്ചു, രണ്ട് പേര്‍ വിട്ടുനിന്നെങ്കിലും 208 വോട്ടുകൾ നേടി.
ഈ നിയമം ലംഘിച്ചാൽ മൂന്നുവര്‍ഷം വരെ തടവും 30 മില്ല്യണ്‍ വോണ്‍ അഥവാ 22800 യുഎസ് ഡോളര്‍ പിഴയും ലഭിക്കും. മൃഗസ്നേഹിയെന്ന് അറിയപ്പെടുന്ന ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് യൂണ്‍ സുക് യോളും ഭാര്യയും ആറ് നായകളെയും എട്ട് പൂച്ചകളെയും അടുത്തിടെ ദത്തെടുത്തിരുന്നു. പട്ടിമാംസ ഉപയോഗത്തെ ശക്തമായി എതിര്‍ത്തിരുന്ന ആളായിരുന്നു അദ്ദേഹം. ഇതടക്കം പട്ടിമാംസ നിരോധത്തിന് ആക്കംകൂട്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊറിയയിൽ നായ മാംസത്തിന്റെ ഉപഭോഗം കുറയുന്നുണ്ടെങ്കിലും റെസ്റ്റോറന്റുകളിൽ നായ മാസം വിൽക്കുന്നുണ്ട്. മുതിർന്ന തലമുറയുടെ ഇഷ്ടഭക്ഷണം കൂടിയാണ് നായമാംസം. കഴിഞ്ഞ നവംബറിൽ സമാനമായ ബിൽ പാസാക്കാൻ കൊറിയൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും മാംസത്തിനായി നായകളെ വളർത്തുന്നവരിൽ നിന്ന് വൻ പ്രതിഷേധം സർക്കാർ നേരിട്ടിരുന്നു. നായ മാംസകച്ചവടം നിരോധിക്കുന്നത് തങ്ങളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞിരുന്നു. ഇപ്പോഴത്തെ ബില്ലില്‍ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പടെ വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 ഏപ്രിലിലെ കണക്കനുസരിച്ച് 1100 ഫാമുകളിലായി 570000 നായകളെയാണ് കൊറിയയില്‍ വളര്‍ത്തുന്നത്. 1600 റസ്റ്റോറന്റുകളാണ് മാംസം ഉപയോഗിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം