ടോക്യോ: ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.0 തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇതുവരെ സുനാമി മുന്നറിയിപ്പൊന്നുമില്ലെന്ന് അധികൃതർ എ.എഫ്.പി ന്യൂസ് ഏജൻസിയോട് പറഞ്ഞു. ജനുവരി ഒന്നിന് ഭൂചലനം അനുഭവപ്പെട്ട മധ്യ ജപ്പാനിലെ പ്രദേശങ്ങളിൽ തന്നെയാണ് വീണ്ടും ഭൂചലനമുണ്ടായത്.
7.5 തീവ്രത രേഖപ്പെടുത്തിയ പുതുവർഷത്തിലെ ഭൂചലനത്തിൽ 200 ലധികം പേർ മരിക്കുകയും 100 പേരെ കാണാതാവുകയും ചെയ്തിരുന്നു. നിരവധി കെട്ടിടങ്ങൾക്ക് തീപിടിക്കുകയും നോട്ടോ പെനിൻസുലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ തകരാർ സംഭവിക്കുകയും ചെയ്തിരുന്നു. 3500 ലേറെ ജനങ്ങൾ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ശക്തമായ മഞ്ഞ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചിരുന്നു.
രക്ഷാപ്രവർത്തനം ദൃഢമാക്കുവാനും ഒറ്റപ്പെട്ടസ്ഥലങ്ങളിലുള്ളവരെ ദുരവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കുവാനും ജപ്പാൻ പ്രധാന മന്ത്രി ഫ്യുമിയോ കിഷിഡ നിർദ്ദേശം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു