ശരീരഭാരം കുറഞ്ഞോയെന്നറിയാൻ വെയിറ്റ് നോക്കുന്നത് സാധാരണമാണ്. എന്നാൽ നമ്മൾ നോക്കുന്ന സമയം കറക്റ്റ് ആണോ?
ഭാരം നോക്കാൻ പ്രത്യേക സമയമുണ്ടോ?
ആരോഗ്യകരമായ ഒരു ശരീരഭാരം കുറയ്ക്കൽ ആണ് ലക്ഷ്യമെങ്കിൽ ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കുക. ഭാരം നോക്കാൻ ഏതു തരം സ്കെയിൽ ആണുപയോഗിക്കുന്നത്? ഇഞ്ചുകൾ ആണോ കുറയ്ക്കേണ്ടത് കൃത്യമായ റിസൽട്ട് കിട്ടാൻ പ്രത്യേകസമയത്ത് ഭാരം നോക്കുന്നതാണ് നല്ലത്. രാവിലെ ഉറക്കമുണർന്നശേഷം ആണ് ഭാരം നോക്കേണ്ടത്. കഴിച്ച ഭക്ഷണം എല്ലാം ദഹിച്ച് വയറ് ശൂന്യമായ അവസ്ഥയിലാകും. ഈ സമയത്ത് കൃത്യമായി വെയിറ്റ് അറിയാൻ സാധിക്കും
കൃത്യമായ റീഡിങ് കിട്ടാൻ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം
- ആഴ്ചയിലൊരിക്കൽ ഏതെങ്കിലും ഒരു ദിവസം മാത്രം ശരീരഭാരം നോക്കുക. എല്ലാ ദിവസവും ഭാരം നോക്കാനുള്ള തോന്നലിനെ മറികടക്കുക.
- ഓരോ ദിവസവും ശരീരത്തിലെ ജലത്തിന്റെ അളവ്, ഭക്ഷണത്തിന്റെ അളവ് ഇതെല്ലാം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അതുകൊണ്ട് ദിവസവും ഭാരം നോക്കുന്നത് നന്നല്ല.
- കൃത്യമായ റീഡിങ് കിട്ടാൻ എല്ലാത്തവണയും ഒരേ രീതി അവലംബിക്കുക. ആദ്യ ആഴ്ച എങ്ങനെയാണോ ഭാരം നോക്കിയത്, അങ്ങനെ തന്നെ നോക്കുക.
- ശരീരഭാരം നോക്കുന്ന വേയിങ്ങ് സ്കെയിൽ കട്ടിയുള്ള പരന്ന പ്രതലത്തിൽ വയ്ക്കുക. നഗ്നപാദനായി നിന്ന് രണ്ട് കാൽപാദങ്ങളും ഒരേ പോലെ വച്ച് ഭാരം നോക്കുക.
- ഫോണിലേക്ക് കണക്ട് ചെയ്യാവുന്ന സ്മാർട്സ്കെയിൽ ആപ്പും ഉപയോഗിക്കാവുന്നതാണ്. ഇത് ശരീരഭാരം പരിശോധിക്കുന്നതോടൊപ്പം കൊഴുപ്പിന്റെ ശതമാനം, മസിൽമാസ്, മറ്റ് ആരോഗ്യ സൂചകങ്ങൾ ഇവയും വ്യക്തമാക്കാൻ ഇത് സഹായിക്കും.
read more ശരീരത്തിലെ കൊഴുപ്പ് പെട്ടന്ന് കളയണോ?