സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴും ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് ന്യൂസിലാൻഡിൽ നിന്നുള്ള ഒരു എം പിയുടെ പ്രസംഗം.
21-കാരി ഹന റോഹിതി മെയ്പി ക്ലാർക്കിന്റെ പ്രസംഗമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. 170 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായ മെയ്പിയുടെ ‘നിങ്ങള്‍ക്കായി ഞാന്‍ ജീവിക്കുകയും മരിക്കുകയും ചെയ്യും’ എന്ന വാക്കുകളാണ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിലാണ് രാജ്യത്തെ തദ്ദേശീയരായ മവോരി സമുദായത്തിൽനിന്ന് മെയ്പി ക്ലാർക്ക് പാർലമെന്റിലെത്തിയത്. കഴിഞ്ഞ വർഷം അവസാനം നടത്തിയ പ്രസംഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്. അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാനും സംസ്കാരത്തെ ഉയർത്തിപ്പിടിക്കാനും മവോരി വിഭാഗത്തോട് ആഹ്വാനം ചെയ്യുന്നതാണ് എം.പിയുടെ പ്രസംഗം. ദേശീയ അംഗീകാരത്തിനായി മവോരി വിഭാഗം നടത്തിയ പോരാട്ടത്തിന്റെ അമ്പതാം വാർഷികത്തിൽ പാർലമെന്റിന് പുറത്തുതന്നെ തന്റെ ആദ്യ പ്രസംഗം നടത്തിയതായി അവർ പറഞ്ഞു.
പരിസ്ഥിതിയും ജലവും മണ്ണും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിച്ചുവരുന്നത്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന മവോരി ഭാഷയും സംസ്കാരവും സംരക്ഷിക്കാന്‍ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവർ.
ഓക്‌ലൻഡിനും ഹാമിൽട്ടനും ഇടയിലുള്ള ചെറു പട്ടണമായ ഹൻട്‌ലിയാണ് മവോരി ഗോത്രവർഗപ്രതിനിധിയായ ഹന റോഹിതി മെയ്പി ക്ലാർക്കിന്റെ സ്വദേശം. രാഷ്ട്രീയപ്രവർത്തക എന്നതിലുപരിയായി മവോരി ഭാഷയുടേയും സംസ്കാരത്തിന്റേയും സംരക്ഷകയായാണ് മെയ്പി ക്ലാർക്ക് സ്വയം കാണുന്നത്. മവോരികളുടെ പരമ്പരാഗത നൃത്തരൂപമായ ഹക്കയും പാര്‍ലമെന്റില്‍ മെയ്പി അവതരിപ്പിച്ചു. എം പിയെ പ്രശംസിച്ചു നിരവധി കമന്റുകളും വന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം