ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ തലൗദ് ദ്വീപുകളില്‍ റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്). ചൊവ്വാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തില്‍ മേഖലയില്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്‍സിഎസ് റിപ്പോര്‍ട്ട് അനുസരിച്ച് 80 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്.
പുതുവത്സര ദിനത്തില്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്. നൂറിലധികം പേര് മരിക്കുകയും 200 പേരെ കണാതായതായും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.
രാജ്യത്ത് 155 ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. ഇതില്‍ ആദ്യത്തെ ഭൂചലനത്തിന് റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. പ്രാരംഭ ഭൂചലനത്തിന് തൊട്ടുപിന്നാലെ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു