ഹാഇൽ: ‘വിഭവം കരുതണം വിപ്ലവമാകണം’ എന്ന പ്രമേയത്തിൽ ആയിരത്തിലധികം കേന്ദ്രങ്ങളിൽ നടക്കുന്ന യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ ഹാഇൽ സോൺ തല ഉദളഘാടനമായ ‘സിറ്റി യൂനിറ്റ് കോൺഫറൻസിയ’ സമാപിച്ചു. സംഘടനയുടെ 30ാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ‘വിഭവം കരുതണം, വിപ്ലവമാവണം’ എന്ന പ്രമേയത്തിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്. ഹാഇൽ അൽ ഹബിബ് ഓഡിറ്റോറിയത്തിൽ അലി ബാഖവി കണ്ണൂരിന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടി മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ എം.എൽ.എ വിഡിയോ കോൺഫറൻസിലുടെ ഉദ്ഘാടനം ചെയ്തു.
സിറ്റി സെക്ടർ ചെയർമാൻ ഷാജഹാൻ അസ്മി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഹാഇൽ സെൻട്രൽ വെൽഫെയർ സെക്രട്ടറി അഫ്സൽ കായംകുളം പ്രമേയ പ്രഭാഷണം നടത്തി. ബഷീർ സഅദി കിന്നിംഗാർ (ഐ.സി.എഫ്), ചാൻസ അബ്ദുറഹ്മാൻ, ഹൈദർ അലി (ഒ.ഐ.സി.സി), സോമരാജ് (നവോദയ), ഷാഫി മിസ്ബാഹി (കെ.സി.എഫ്), മർകസ് കമ്മിറ്റി പ്രസിഡൻറ് അബ്ദുസ്സലാം റഷാദി കൊല്ലം, ആർ.എസ്.സി സോൺ നേതാക്കളായ ബാസിത് മുക്കം, റിഷാബ് കാന്തപുരം, മുസമ്മിൽ തിരുവനന്തപുരം, സഫീർ മലപ്പുറം തുടങ്ങിയവർ സംസാരിച്ചു. സോൺ ജനറൽ സെക്രട്ടറി നൗഫൽ പറക്കുന്ന് സ്വാഗതവും ഷെരിഫ് കൊല്ലം നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു