റാസല്‍ഖൈമ: ഈ മാസം 14 വരെ നീളുന്ന തീർഥാടന കേന്ദ്രമായ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാള്‍ ഞായറാഴ്ച തുടങ്ങി. ഇന്നലെ നടന്ന കുര്‍ബാനക്കുശേഷം പെരുന്നാളിന്റെ കൊടിയേറ്റ് നടന്നു. സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസിന്റെ മുഖ്യകാര്‍മികത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്.
12ന് വൈകീട്ട് 6.30ന് അല്‍ നഖീല്‍ ദേവാലയത്തില്‍ സന്ധ്യനമസ്കാരം, വചനശുശ്രൂഷ, സ്നേഹവിരുന്ന്, 13ന് വൈകീട്ട് ആറിന് ജസീറ ദേവാലയത്തില്‍ സന്ധ്യനമസ്കാരം, വചനശുശ്രൂഷ, പ്രദക്ഷിണം, ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ വാര്‍ഷികം, 14ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, കൊടിയിറക്ക്, ആശീര്‍വാദം, പെരുന്നാള്‍ വെച്ചൂട്ടും നടക്കും. യുവജന പ്രസ്ഥാനത്തിന്റെ സോണല്‍ പ്രവര്‍ത്തനോദ്ഘാടനവും 14ന് നടക്കുമെന്ന് ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്ത്, ട്രസ്റ്റി ജെറി ജോണ്‍, സെക്രട്ടറി റെന്നി ഡാനിയേല്‍ ജോണ്‍സ് എന്നിവര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു