അബൂദബി: പ്രഥമ അബൂദബി സെയില്‍ ഗ്രാന്‍ഡ്പ്രീ ഈ മാസം 13, 14 തീയതികളില്‍ നടക്കും. ലോകത്തുടനീളമുള്ള രാജ്യങ്ങളുടെ ദേശീയ ടീമിനെ പ്രതിനിധാനംചെയ്ത് പ്രമുഖ കായികതാരങ്ങള്‍ സെയിൽ ഗ്രാൻഡ്പ്രീ മത്സരത്തില്‍ പങ്കെടുക്കും. മിനാ സായിദിലാണ് അബൂദബി സെയില്‍ ഗ്രാന്‍ഡ്പ്രീ അരങ്ങേറുക.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ കഴിയുന്ന എഫ്50 ബോട്ടുകളാണ് മത്സരത്തിന് ഉപയോഗിക്കുന്നത്. സെയിൽ ജി.പിയുടെ ഗ്ലോബല്‍ സീരീസ് പാര്‍ട്ണര്‍, മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനി, അബൂദബി സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഇംഗ്ലീഷ് പോപ്പ് സംഗീത ഗ്രൂപ്പായ ടേക്ക് ദാറ്റ് അബൂദബിയിൽ പരിപാടി അവതരിപ്പിക്കും. ഉദ്ഘാടനദിവസമായ ജനുവരി 13നായിരിക്കും ദ ബാക്ക് ഫോർ ഗുഡ് ഗായകരായ ഗാരി ബർലോ, ഹൊവാർഡ് ഡോണാൽഡ്, മാർക് ഒവൻ എന്നിവർ സെയിൽ ഗ്രാൻഡ്പ്രീയുടെ ആരാധകരെ ആവേശത്തിലാഴ്ത്താൻ അബൂദബിയിലെത്തുക. ഇതാദ്യമായാണ് സെയിൽ ഗ്രാൻഡ്പ്രീയിൽ ടേക്ക് ദാറ്റ് ഗ്രൂപ് ലൈവ് മ്യൂസിക്കുമായെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു