മുംബൈ: പൂനെ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ബിജെപി അംഗം മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന പൂനെ ലോക്സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടത്താമെന്ന് ബോംബെ ഹൈക്കോടതിയുടെ നിര്‍ദശമാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.
2023 മാര്‍ച്ച് 29 മുതല്‍ ഒഴിവു വന്നതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ബോംബെ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. അതിനെതിരെയാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് സ്‌റ്റേ ഉണ്ടായിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ ഒരുവര്‍ഷം മാത്രമെ ബാക്കിയുള്ളുവെങ്കില്‍ റെപ്രസന്റേഷന്‍ ആക്‌ട് അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നാണ് സുപ്രീം കോടതിയുടെ നീരീക്ഷണം.
















