മുതലപ്പൊഴി അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു. ഇന്ന് വൈകുന്നേരം 7 മണി വരെ കോസ്റ്റ്ഗാർഡും നേവിയുടെ ഹെലികോപ്റ്റർ ഉൾപ്പെടെ കാണാതായ രണ്ടുപേർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാളെ രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കാനാണ് കോസ്റ്റ്ഗാർഡിന്റെ തീരുമാനം. ഇന്നലെ ഉച്ചയോടെ മീൻപിടുത്തത്തിനായി ചെറുവള്ളങ്ങളിൽ കടലിൽ പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും വള്ളം മറിയുകയായിരുന്നു. രക്ഷാപ്രവർത്തനമോ തിരച്ചിലോ ഊർജിതമല്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് മത്സ്യ തൊഴിലാളികൾ അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു . പതിനാലുമണിക്കൂർ പിന്നിട്ടിട്ടും തിരച്ചിൽ തുടങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് അസിസ്റ്റന്റ് ഹാർബർ എൻജിനീയറും സമ്മതിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.
Story Highlights : Mutalapozhi accident: Today’s search for the missing fishermen has been called off
















