മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറബ് വനിതയെ റിമാൻഡ് ചെയ്തതായി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ഇവരുടെ കേസ് ഹൈ ക്രിമിനൽ കോടതി ജനുവരി 28ന് പരിഗണിക്കും. പ്രതി അതിജീവിതയെ വളർത്തുകയും വിദ്യാഭ്യാസം ചെയ്യിക്കുകയും ചെയ്തിരുന്നു. പിന്നീട് ബഹ്റൈന് പുറത്ത് അനാശാസ്യത്തിനായി എത്തിക്കുകയും ശേഷം അതേ കാര്യത്തിനായി ബഹ്റൈനിലെത്തിക്കുകയും ചെയ്യുകയായിരുന്നു.
ഉപഭോക്താക്കളിൽനിന്ന് പണം വാങ്ങി അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും സ്വാതന്ത്ര്യം തടയുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് ഫയൽ ചെയ്തത്. അതിജീവിതയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയും പ്രതിയെ ചോദ്യം ചെയ്തതിൽനിന്ന് കുറ്റം സമ്മതിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ റിമാൻഡിൽ വെക്കാൻ ഉത്തരവിടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു