മുംബൈ:ഇന്ത്യൻ ആഭരണ വ്യവസായത്തിലെ ശ്രദ്ധേയമായ നേട്ടങ്ങളെ ആദരിക്കുന്നതിനായി മുംബൈയില്‍ സംഘടിപ്പിച്ച ഇന്ത്യ ഇന്റർനാഷണല്‍ ജൂവലറി ഷോ സിഗ്നേച്ചര്‍ 2024-ല്‍ കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന് ‘ഹാൾ ഓഫ് ഫെയിം – ജെംസ് ഓഫ് പ്രസ്റ്റീജ് അവാർഡ്’ ഏറ്റുവാങ്ങി.
ജെം ആന്‍ഡ് ജൂവലറി എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സിലാണ് ഇന്ത്യ ഇന്റർനാഷണല്‍ ജൂവലറി ഷോ സംഘടിപ്പിച്ചത്. രത്ന- ആഭരണ വ്യാപാര മേഖലയിലെ മികവിനും ബാങ്കിംഗ്, റീട്ടെയിൽ, സർക്കാർ മേഖലകളിലെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് രാജേഷ് കല്യാണരാമന് ‘ഹാൾ ഓഫ് ഫെയിം – ജെംസ് ഓഫ് പ്രസ്റ്റീജ് അവാർഡ്’ ലഭിച്ചത്.