ദുബായ്: ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാനുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനത്തില്‍ ടിക്കറ്റ് നിരക്കില്‍
കുറവുണ്ടായതായി യുഎഇ ട്രാവല്‍ ഏജന്റ്സിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഇന്‍ഡിഗോ നീക്കം ഡല്‍ഹി, മുംബൈ, കേരളത്തിലെ ചില ഭാഗങ്ങളിങ്ങളിലെയും ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമായിട്ടുണ്ട്.
ടിക്കറ്റ് നിരക്ക് 400 ദിര്‍ഹത്തില്‍ താഴെയായിയെന്ന് സാഫ്രോണ്‍ ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ നിന്നുള്ള പ്രവീണ്‍ ചൗധരി പറഞ്ഞു. ഇതോടെ മറ്റ് പല വിമാനകമ്പനികളും നിരക്ക് കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില കുറഞ്ഞതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാനുള്ള തീരുമാനം ഇന്‍ഡിഗോ പ്രഖ്യാപിച്ചത്.
എടിഎഫ് വിലകള്‍ മാറിമറിയുന്നതിന് സാധ്യതയുള്ളതിനാല്‍, വിലയിലോ വിപണി സാഹചര്യങ്ങളിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍ അനുസരിച്ച് നിരക്കുകളും മറ്റും ക്രമീകരിക്കുന്നത് തുടരുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഇന്ധന നിരക്കിന് അനുസൃതമായി നിരക്ക് കുറച്ചതിനാല്‍ ടിക്കറ്റ് നിരക്കില്‍ 4 ശതമാനം വരെ കുറവുണ്ടായി. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ സമീപകാലത്തെ ഏറ്റവും ‘ബജറ്റ് ഫ്രണ്ട്ലിയായ ‘ നിരക്കാണിതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു