കുവൈത്ത്സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് കുവൈത്തിൽനിന്ന് വിടപറയുന്ന കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഫൗണ്ടർ മെംബറും മുൻ പ്രസിഡന്റുമായ എം.എം. സുബൈറിനും കെ.ഡി.എൻ.എ വുമൺസ് ഫോറം മുൻ പ്രസിഡന്റ് ഷാഹിന സുബൈറിനും യാത്രയയപ്പ് നൽകി.
ഒമരിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു. സിദ്ദിഖ് വലിയകത്ത് ഉദ്ഘാടനം ചെയ്തു. കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി ജാവെദ് ബിൻ ഹമീദ്, കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, അസീസ് തിക്കോടി, സഹീർ ആലക്കൽ, റാഫി കല്ലായി, എം.പി. സുൽഫിക്കർ, സമീർ വെള്ളയിൽ, കെ.ടി. സമീർ, സന്ധ്യ ഷിജിത്, ഉബൈദ് ചക്കിട്ടക്കണ്ടി, ഇക്ബാൽ എലത്തൂർ, റൗഫ് പയ്യോളി, ശ്യാം പ്രസാദ്, ടി.കെ. ഷാജഹാൻ എന്നിവർ ആശംസകൾ അറിയിച്ചു.
എം.എം. സുബൈറിനുള്ള അസോസിയേഷൻ ഉപഹാരം പ്രസിഡന്റ് സന്തോഷ് പുനത്തിലും ഷാഹിന സുബൈറിനുള്ള ഉപഹാരം വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാനും നൽകി. ജീവിതസ്വപ്നങ്ങൾ യാഥാർഥ്യമാക്കിയത് കുവൈത്ത് തന്ന സ്നേഹവും കരുതലുമാണെന്നും സംഘടന പ്രവർത്തനങ്ങളിലൂടെ മികച്ച സൗഹൃദങ്ങൾ കെട്ടിപ്പടുക്കാൻ കഴിഞ്ഞതായും സുബൈർ മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് സ്വാഗതവും ട്രഷറർ മൻസൂർ ആലക്കൽ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു