കുവൈത്ത്സിറ്റി: കുവൈത്ത് പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിന്റെ നിയമനത്തെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ദീർഘകാല പിന്തുണക്കാരനായി ശൈഖ് ഡോ. മുഹമ്മദ് സബാഹിനെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പ്രസ്താവനയിൽ വിശേഷിപ്പിച്ചു. കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിനെ നിയമിച്ചതിനെ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് സ്വാഗതം ചെയ്യുന്നു.
യു.എസിലെ കുവൈത്ത് അംബാസഡർ എന്ന നിലയിലും വിദേശകാര്യ മന്ത്രി എന്ന നിലയിലും ഉൾപ്പെടെ പൊതു സേവനത്തിന്റെ വിശിഷ്ടമായ ജീവിതമാണ് ശൈഖ് മുഹമ്മദിനുള്ളത്. അമേരിക്കയും കുവൈത്തും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തിയായിരുന്നു അദ്ദേഹം. കുവൈത്തും പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹുമായുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു