വ​ർ​ഷാ​ദ്യ​ത്തി​ൽ ദു​ബൈ റി​യ​ൽ എ​സ്​​റ്റേ​റ്റി​ന്​ മു​ന്നേ​റ്റം

ദു​ബൈ: എ​മി​റേ​റ്റി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ രം​ഗ​ത്ത്​ വ​ർ​ഷാ​ദ്യ​ത്തി​ൽ വ​ലി​യ ഉ​ണ​ർ​വ്​ രേ​ഖ​പ്പെ​ടു​ത്തി. ആ​കെ 1,721 റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ട​പാ​ടു​ക​ളാ​ണ്​ ജ​നു​വ​രി അ​ഞ്ചി​ന്​ അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ലു​ണ്ടാ​യ​തെ​ന്ന്​ ദു​ബൈ ലാ​ൻ​ഡ്​ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​ട​പാ​ടു​ക​ൾ​ക്ക്​ ആ​കെ മൂ​ല്യം 580 കോ​ടി ദി​ർ​ഹ​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​കെ 114 പ്ലോ​ട്ടു​ക​ളാ​ണ്​ ഈ ​കാ​ല​യ​ള​വി​നി​ട​യി​ൽ വി​റ്റു​പോ​യ​ത്. ഇ​തി​ന്​ 136 കോ​ടി ദി​ർ​ഹ​മി​ന്‍റെ മൂ​ല്യ​മാ​ണു​ള്ള​ത്. 1,183 അ​പ്പാ​ർ​ട്മെ​ന്‍റു​ക​ളും വി​ല്ല​ക​ളും വി​റ്റു​പോ​യ​തി​ന്​ ആ​കെ മൂ​ല്യം 313 കോ​ടി ​ദി​ർ​ഹ​മാ​ണ്. അ​ൽ ത​ന്​​യ ഫി​ഫ്തി​ലെ ഭൂ​മി വി​ൽ​പ​ന​യാ​ണ്​ ഏ​റ്റ​വും വ​ലി​യ മൂ​ന്ന്​ ഇ​ട​പാ​ടു​ക​ളാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. ഇ​വ​യു​ടെ വി​ല 26.83 കോ​ടി ദി​ർ​ഹം വ​രും. അ​തി​നു​പി​ന്നാ​ലെ ഏ​റ്റ​വും വ​ലി​യ ഇ​ട​പാ​ടാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ വ​ർ​സാ​ൻ ഫോ​ർ​ത്തി​ലെ 11.39 കോ​ടി​യു​ടെ ഇ​ട​പാ​ടാ​ണ്. പാം ​ജ​ബ​ൽ അ​ലി​യി​ലെ 6.52 കോ​ടി ദി​ർ​ഹ​മി​ന്‍റെ ഭൂ​മി വി​ൽ​പ​ന​യാ​ണ്​ ഇ​തി​ന്​ പി​റ​കി​ലാ​യി വ​ന്ന​ത്.

മ​ദീ​ന​ത്ത് ഹി​ന്ദ്-4 ആ​ണ്​ ഈ ​ആ​ഴ്‌​ച​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ട​പാ​ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2.05 കോ​ടി ദി​ർ​ഹ​മി​ന്റെ 18 വി​ൽ​പ​ന ഇ​ട​പാ​ടു​ക​ളാ​ണ്​ ഇ​വി​ടെ ന​ട​ന്ന​ത്. 31.16 കോ​ടി ദി​ർ​ഹ​മി​ന്റെ 11 വി​ൽ​പ​ന ഇ​ട​പാ​ടു​ക​ളു​മാ​യി പാം ​ജ​ബ​ൽ അ​ലി​യും 1.59 കോ​ടി ദി​ർ​ഹ​മി​ന്റെ എ​ട്ട് വി​ൽ​പ​ന ഇ​ട​പാ​ടു​ക​ളു​മാ​യി സൈ​ഹ് ശു​ഐ​ബ്-1 മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി. അ​പ്പാ​ർ​ട്മെ​ന്റു​ക​ൾ​ക്കും വി​ല്ല​ക​ൾ​ക്കു​മു​ള്ള ആ​ദ്യ മൂ​ന്ന് കൈ​മാ​റ്റ​ങ്ങ​ളി​ൽ അ​ൽ താ​ന്​​യ ഫ​സ്റ്റി​ലെ 11 കോ​ടി ദി​ർ​ഹ​മി​ന്‍റെ ഇ​ട​പാ​ടാ​ണ്​ മു​ന്നി​ൽ. പാം ​ജു​മൈ​റ​യി​ൽ 6.2 കോ​ടി ദി​ർ​ഹം, പാം ​ജു​മൈ​റ​യി​ൽ 5.64 കോ​ടി ദി​ർ​ഹം എ​ന്നി​ങ്ങ​നെ​യാ​ണ്​ ഈ ​മേ​ഖ​ല​യി​​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്.

മോ​ർ​ട്ട്‌​ഗേ​ജ് പ്രോ​പ്പ​ർ​ട്ടി ഇ​ട​പാ​ടു​ക​ളു​ടെ ആ​കെ​ത്തു​ക 77.94 കോ​ടി ദി​ർ​ഹ​മാ​ണ്. ഇ​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ച്ച​വ​ടം അ​ൽ ഹം​റി​യ​യി​ലാ​ണ് ന​ട​ന്ന​ത്. 12.5 കോ​ടി ദി​ർ​ഹ​മി​നാ​ണ്​ ഈ ​ഇ​ട​പാ​ട്​ ന​ട​ന്ന​ത്. ഒ​രാ​ഴ്ച​ക്കി​ട​യി​ൽ 61.7 കോ​ടി ദി​ർ​ഹം വി​ല​മ​തി​ക്കു​ന്ന 98 സ്വ​ത്തു​ക്ക​ൾ ഫ​സ്റ്റ്-​ഡി​ഗ്രി ബ​ന്ധു​ക്ക​ൾ​ക്കി​ട​യി​ൽ അ​നു​വ​ദി​ച്ച​താ​യും ദു​ബൈ ലാ​ൻ​ഡ്​ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു