മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (എം.സി.എം.എ) വാർഷിക ജനറൽ ബോഡിയോഗം നടന്നു. കെ.എം.സി.സി ഹാളിൽ നടന്ന യോഗം മുഖ്യരക്ഷാധികാരി റഹീം ബാവ ഉദ്ഘാടനം ചെയ്തു.
വാർഷിക റിപ്പോർട്ട് അഷ്കർ പൂഴിത്തലയും വരവ് -ചെലവ് കണക്ക് അബ്ദുൽ സമദ് പത്തനാപുരവും അവതരിപ്പിച്ചു. യൂസഫ് മമ്പാട്ടുമൂലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസീസ് പേരാമ്പ്ര സ്വാഗതം പറഞ്ഞു. 2024 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുഖ്യരക്ഷാധികാരിയായി റഹീം ബാവയും രക്ഷാധികാരികളായി ചന്ദ്രൻ വളയം, ലത്തീഫ് മരക്കാട്ട്, മഹബൂബ് കാട്ടിൽപിടിക എന്നിവരെയും പ്രസിഡന്റായി യൂസഫ് മമ്പാട്ടുമൂലയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്മാർ: അസീസ് പേരാമ്പ്ര, ശിഹാബ് ത്രിശൂർ, സന്ദീപ് തൃശൂർ. സെക്രട്ടറി: അഷ്കർ പൂഴിത്തല. ജോയന്റ് സെക്രട്ടറിമാർ: രാജേഷ് ഉക്രംപാടി, നൗഷാദ് കണ്ണൂർ, സുബൈർ ഒ.വി. ട്രഷറർ: അബ്ദുൽ സമദ് പത്തനാപുരം. അസിസ്റ്റന്റ് ട്രഷറർ: ടി.പി. മജീദ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു. റഫീഖ് തോട്ടക്കര തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു