Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് ശുപാര്‍ശ നല്‍കും: വനിതാ കമ്മിഷന്‍

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Jan 7, 2024, 09:57 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഏഴാമത്തെ എഐ റോബോട്ടിക്സ് ലാബ് വര്‍ക്കലയില്‍

ടെക്‌നോപാര്‍ക്ക് ജീവനക്കാരികള്‍ക്ക് രാത്രിയാത്രയ്ക്കായി KSRTCയുടെ പിങ്ക് ബസ്: സ്വാഗതം ചെയ്ത് പ്രതിധ്വനി

‘കളക്ടേഴ്‌സ് സൂപ്പർ 100’: നാലാം അധ്യായത്തിന് തുടക്കമായി; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

അന്നത്തിന്റെ പേരിൽ ആശുപത്രി ഓഫീസുകളും സർക്കാർ ഭൂമിയും കയ്യേറാൻ അനുവദിക്കില്ല: മന്ത്രി കെ മുരളീധരൻ

കഴക്കൂട്ടം സൈനിക സ്കൂൾ 57-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ ഗോത്ര മേഖലയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള സാഹചര്യം ഒരുക്കി നല്‍കുന്നതിന് ആവശ്യമായ ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനു നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ക്കൊപ്പം പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ ഗോത്ര മേഖലയിലെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

,

മറ്റു ജില്ലകളില്‍ നിന്നു വ്യത്യസ്തമായി കോട്ടൂര്‍ ഗോത്ര മേഖല നഗരപ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുള്ളതാണ്. ഈ പ്രദേശത്ത് ഗോത്രവിഭാഗങ്ങള്‍ക്ക് കൈവശ അവകാശമുള്ള ഭൂമിയിലുള്ള കാര്‍ഷിക വിളവുകളാണ് ജനങ്ങളുടെ ഉപജീവനമാര്‍ഗം.

പണ്ടുമുതലേ പുലര്‍ത്തി വന്നിട്ടുള്ള കാര്‍ഷിക രീതികളാണ് ഇപ്പോഴും ഇവിടെയുള്ളവര്‍ അവലംബിക്കുന്നത്. ഇവര്‍ക്ക് നൂതനമായ കാര്‍ഷിക രീതികള്‍ പരിചയപ്പെടുത്തി നല്‍കുന്നതിന് ആവശ്യമായ പരിശീലനം ആവശ്യമാണ്.

റബര്‍, കുരുമുളക്, മഞ്ഞള്‍, അടയ്ക്ക തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. മെച്ചപ്പെട്ട രീതിയില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും ആരും ചൂഷണം ചെയ്യാതെ മെച്ചപ്പെട്ട വില ലഭിക്കുന്ന നിലയില്‍ വിപണനം ചെയ്യുന്നതിനുമുള്ള സംവിധാനവും ഏര്‍പ്പെടുത്തേണ്ടതുണ്ട്.

,

ഈ മേഖലയില്‍ ഒട്ടനവധി പെണ്‍കുട്ടികളും ആണ്‍കുട്ടികളും പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞ് പഠനം നിര്‍ത്തുന്നതായി ഊര് സന്ദര്‍ശനത്തില്‍ ബോധ്യപ്പെട്ടു. അവര്‍ക്ക് തുടര്‍ പഠനത്തിനായി ഫെസിലിറ്റേറ്റര്‍മാരെയും പഠനമുറിയും സജ്ജമാക്കിയിട്ടുണ്ട്. ദൂര സ്ഥലങ്ങളില്‍ പോയി പി എസ് സി പരീക്ഷയ്ക്കുളള പരിശീലനം നേടുന്നതിനുള്ള സാഹചര്യം ഇല്ലെന്ന് യുവജനങ്ങള്‍ പറഞ്ഞു. പഠനമുറികളില്‍ യുവജനങ്ങള്‍ക്ക് പി എസ് സി പരീക്ഷ എഴുതുന്നതിന് ഉള്‍പ്പെടെയുള്ള പരിശീലനം നല്‍കുന്നതിന് പ്രത്യേകമായ ക്ലാസ് നടത്തുന്നത് തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് സഹായകമാകും.

വയോജനങ്ങള്‍ക്കുള്ള പെന്‍ഷന്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് ക്രമീകരണം ഒരുക്കണം. ഗോത്ര മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി സജ്ജമാക്കിയിട്ടുള്ള ക്ഷേമ പദ്ധതികളെപറ്റി ആളുകള്‍ക്ക് മതിയായ ധാരണയില്ലെന്ന് കമ്മിഷനു ബോധ്യമായി. കാന്‍സര്‍ രോഗികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി, വിവിധ ക്ഷേമ പദ്ധതികള്‍, ആനുകൂല്യങ്ങള്‍ എന്നിവ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ പഞ്ചായത്ത്, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ ഭാഗത്തുനിന്നും ഉണ്ടാകണം.

,

അസുഖം വന്നാല്‍ രാത്രി കാലങ്ങളില്‍ വാഹനങ്ങള്‍ ലഭ്യമാകാത്ത സ്ഥിതിയുണ്ട്. മുന്‍പ് വീടുകളില്‍ ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്ഥിതിയുമുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ആവശ്യമുണ്ട്. ഗര്‍ഭിണികളായവര്‍ക്ക് ആവശ്യമായ എല്ലാ പരിചരണവും ചികിത്സയും ലഭിക്കുന്നുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

 കോട്ടൂര്‍ പാങ്കാവ് പോങ്ങുംകുഴി സെറ്റില്‍മെന്റിലെ കുഞ്ഞുലക്ഷ്മി(72), കൈതോട് കുന്നുംപുറത്തു വീട്ടില്‍ ചന്ദ്രിക, മകള്‍ കുമാരി, ചോനാമ്പാറ കിഴക്കുംകര കുന്നുംപുറത്തു വീട്ടില്‍ ഭഗവതി(83), മാങ്കോട് മണ്‍പുറത്തുവീട്ടില്‍ പരപ്പി(55), പൊടിയം വൈഗഭവനില്‍ മാലി(69), കാണിസെറ്റില്‍മെന്റ് മുക്കുവത്തിവയലില്‍ പരപ്പി(85), കാണിസെറ്റില്‍മെന്റില്‍ ചെറുമാങ്കല്‍ കാളിയെന്ന പരപ്പി(90) എന്നിവരെ വനിതാ കമ്മിഷന്‍ വീടുകളില്‍ എത്തി സന്ദര്‍ശിച്ചു.

ഒറ്റയ്ക്കു കഴിയുന്നവരെയും കാന്‍സര്‍, മാനസിക പ്രശ്‌നം, വിധവകള്‍ തുടങ്ങിയവരെയും നേരില്‍ കണ്ട കമ്മിഷന്‍ ചെയര്‍പേഴ്‌സണും അംഗങ്ങളും അവരുടെ ബുദ്ധിമുട്ടുകള്‍, ചികിത്സ, ഭക്ഷണം, റേഷന്‍, തൊഴിലുറപ്പ് പദ്ധതി, വീടുകളുടെ സ്ഥിതി, വിവിധ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ തുടങ്ങിയവ ലഭിക്കുന്നുണ്ടോ എന്നുള്ള വിവരങ്ങള്‍ ചോദിച്ചറിയുകയും പരിഹാര നിര്‍ദേശങ്ങള്‍ ഉടന്‍തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു.

,

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പഠനം കഴിഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്കായി തയ്യല്‍ യൂണിറ്റ് ആരംഭിക്കുന്നതിന് കമ്മിഷന്‍ നിര്‍ദേശം നല്‍കി. കാലിന് സ്വാധീന കുറവുള്ള ചന്ദ്രികയ്ക്ക് വീല്‍ച്ചെയറും വീട്ടിലേക്ക് പാചക വാതക കണക്ഷനും ലഭ്യമാക്കുന്നതിനും നിര്‍ദേശം നല്‍കി.

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന്‍, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ വി.ജി. പ്രദീപ് കുമാര്‍, സിഡിപിഒ എസ്.

ലേഖ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എസ്. ഗിരിജകുമാരി, സീനിയര്‍ ക്ലാര്‍ക്ക് ബി. അജികുമാര്‍, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഡി.ജെ. ഷിനി, കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ സാന്ദ്ര ജോര്‍ജ്, പട്ടികവര്‍ഗ പ്രൊമോട്ടര്‍മാരായ മഹേഷ്, മനോജ്, പ്രീത, വസന്ത, ദിവ്യ, പാര്‍വതി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Latest News

‘രാജസ്ഥാൻ വിട്ടത് കരിയറിലെ വലിയ റിസ്ക് ‘ ; ആ തീരുമാനമെടുത്തത് കുടുംബത്തോടും ഭാര്യയോടും ഒരുപാട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു സാംസൺ

അമ്മയിൽ വീണ്ടും രാജി; ആശ അരവിന്ദ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞു | Another resignation in AMMA; Asha Aravind steps down from executive post

കെടിഡിസി ഹോട്ടല്‍ ബുക്കിങ്ങിന്റെ മറവില്‍ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ് | kerala/police-warn-of-fraud-under-the-guise-of-ktdc-hotel-bookings

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല; വിശദീകരണവുമായി KSRTC | KSRTC has clarified that the free travel facility for cancer patients has not been withdrawn

ശ്രീമതി ടീച്ചർക്ക് എതിരായ വ്യാജപ്രചാരണം അധമ മാധ്യമ പ്രവർത്തനത്തിൻ്റെ ക്ലാസിക് ഉദാഹരണം: പിണറായി വിജയൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies