റിയാദ്/കൽപറ്റ: വയനാട് മുസ്ലിം ഓർഫനേജ് ലൈബ്രറിയിലേക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രഖ്യാപിച്ച 50,000 രൂപ വരുന്ന പുസ്തകങ്ങൾ കൈമാറി. കഴിഞ്ഞ ദിവസം ഓർഫനേജ് കാമ്പസിൽ നടന്ന ചടങ്ങിലാണ് കൈമാറ്റം നടന്നത്. കെ.എം.സി.സി ഭാരവാഹികളായ അസീസ് വെങ്കിട്ട, അഷ്റഫ് മോയൻ എന്നിവരാണ് യതീംഖാന കാമ്പസിലെത്തിയത്. ഓർഫനേജ് സെക്രട്ടറി എ.എം. ജമാലിന്റെ സൗദി സന്ദർശന വേളയിലാണ് പുസ്തകങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചത്.
കെ.എം.സി.സി റിയാദിൽ സംഘടിപ്പിച്ച ‘ബിബ്ലിയോസ്മിയ’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു എ.എം. ജമാൽ. പുസ്തക പ്രദർശനം, പുസ്തക ചർച്ച, സെമിനാറുകൾ തുടങ്ങി ഒട്ടേറെ പരിപാടികളുടെ ഉദ്ഘാടനവേളയിൽ ജമാലിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് കെ.എം.സി.സി പുസ്തകങ്ങൾ കൈമാറാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ വേർപാടിൽകഴിയുന്ന യതീംഖാന വിദ്യാർഥികൾക്ക് ആശ്വാസമായാണ് ഭാരവാഹികൾ കാമ്പസിലെത്തിയത്. സെക്രട്ടറി മുഹമ്മദ് ഷാ മാസ്റ്റർ, എക്സിക്യൂട്ടിവ് അംഗം ഡോ. കെ.ടി. അഷ്റഫ്, മാനേജർ മുജീബ് റഹ്മാൻ ഫൈസി, ഇർഷാദ് വാഫി, ചൈൽഡ് വെൽഫെയർ ഓഫിസർ ആയിഷ നൗറിൻ, മുനീർ വാഫി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു