ദമ്മാം: പ്രവാസി കുടുംബങ്ങൾക്ക് ആഹ്ലാദത്തിെൻറയും ഒത്തൊരുമയുടെയും സ്നേഹത്തിെൻറയും ഉത്സവം തീർത്ത് നവയുഗം സാംസ്കാരികവേദി കുടുംബവേദിയുടെ കുടുംബസംഗമം അരങ്ങേറി. ദമ്മാം സിഹാത്തിലെ അനഖ്യാ ഫാം ഹൗസിൽ രാവിലെ 10 മുതൽ രാത്രി 8.30 വരെ നടന്ന പരിപാടികളിൽ ഒട്ടേറെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. യോഗത്തിൽ നവയുഗം കുടുംബവേദി പ്രസിഡന്റ് പദ്മനാഭൻ മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു എന്നിവർ സംസാരിച്ചു. രാവിലെ മുതൽ തന്നെ കുട്ടികൾക്കും സ്ത്രീകൾക്കും കുടുംബങ്ങൾക്കും വിവിധ മത്സരങ്ങൾ ഇൻഡോർ, ഔട്ട് ഡോർ സ്റ്റേഡിയങ്ങളിലായി അരങ്ങേറി. വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും ആവേശപൂർവം കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു. വൈകീട്ട് വിവിധ ഗാന, നൃത്ത, നാടക, വാദ്യോപകരണ കലാപരിപാടികൾ കോർത്തൊരുക്കിയ കലാസന്ധ്യ അരങ്ങേറി. ഇതിനോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും നടന്നു. മത്സരവിജയികളായവർക്ക് നവയുഗം നേതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു. കേക്ക് മുറിച്ചു പുതുവർഷ ആശംസകൾ പങ്കുവെച്ചു കൊണ്ട് കുടുംബസംഗമം പരിപാടികൾ അവസാനിച്ചു.
ബിനുകുഞ്ഞു, സന്തോഷ് ചെങ്ങോലിക്കൽ, അബ്ദുല്ലത്തീഫ് മൈനാഗപ്പള്ളി, ഷിബു കുമാർ, ഗോപകുമാർ, ബിജു വർക്കി, പ്രിജി കൊല്ലം, രാജൻ കായംകുളം, റിയാസ്, റഷീദ് പുനലൂർ, രവി ആന്ത്രോട്, കൃഷ്ണൻ പ്രേരാമ്പ്ര, ഷഫീക്, സജീഷ് പട്ടാഴി, ഷീബ സാജൻ, മഞ്ജു അശോക്, സംഗീത ടീച്ചർ, അമീന റിയാസ്, രഞ്ജിത പ്രവീൺ, സുറുമി, ഷെമി ഷിബു എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു