ജിദ്ദ: നഗരത്തിൽ വിജനമായ മലമ്പ്രദേശത്ത് സൗദി പൗരന് വെടിയേറ്റ് മരിച്ചു. മുഹമ്മദ് ബിന്‍ റാജിഹ് അല്‍സുബൈഇ ആണ് മരിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു. ഇത്യോപ്യക്കാരായ രണ്ടു യുവാക്കളാണ് കൃത്യം നടത്തിയതെന്നാണ് സംശയിക്കുന്നത്.
സംഭവ ശേഷം ത്വാഇഫിലേക്ക് രക്ഷപ്പെട്ട പ്രതികള്‍ ജിസാന്‍ വഴി സൗദിക്ക് പുറത്തുകടക്കാനാണ് സാധ്യതയെന്ന് സമൂഹമാധ്യമങ്ങളിൽ സ്വദേശികൾ അഭിപ്രായപ്പെടുന്നു. ഇത്യോപ്യക്കാരുടെ ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതികളെ പിടികൂടാൻ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് മരിച്ച യുവാവിന്റെ കുടുംബം ഒരു ലക്ഷം റിയാല്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു